ഫയല്‍ ചിത്രം 
Business

വലിയ തുകയ്ക്കുള്ള ചെക്ക് ഇടപാടുകളില്‍ ഇനി ഭയം വേണ്ട!, എസ്ബിഐയുടെ പുതിയ സംവിധാനം നാളെ മുതല്‍, ചെയ്യേണ്ടത് ഇത്രമാത്രം

പുതുവര്‍ഷത്തില്‍ ചെക്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടികളുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുതുവര്‍ഷത്തില്‍ ചെക്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടികളുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പോസിറ്റീവ് പേ സിസ്റ്റം എന്ന പേരില്‍ ചെക്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള സംവിധാനമാണ് എസ്ബിഐ നടപ്പാക്കുന്നത്. ജനുവരി ഒന്നുമുതല്‍ പരിഷ്‌കാരം നിലവില്‍ വരും.

വലിയ തുകയ്ക്കുള്ള ചെക്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് എസ്ബിഐ നടപടി സ്വീകരിച്ചത്. 50,000 രൂപയിലധികമുള്ള ചെക്ക് ഇടപാടുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവ് ബാങ്കിന് കൈമാറണം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.

അക്കൗണ്ട് നമ്പര്‍, ചെക്ക് നമ്പര്‍, തുക, തീയതി, ആര്‍ക്കാണോ തുക കൈമാറുന്നത് അവരുടെ പേര് എന്നിവ കൈമാറണമെന്നാണ് പുതിയ വ്യവസ്ഥ. 50,000 രൂപയിലധികമുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക. എസ്എംഎസ്, മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ വഴികളിലൂടെയാണ് വിവരങ്ങള്‍ കൈമാറേണ്ടത്. കൈമാറുന്ന വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യും. ഇതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ ചെക്ക് നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന