ഓരോ ദിവസം കഴിയുന്തോറും ഡിജിറ്റല്‍ ഇടപാടുകള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അത്രയ്ക്ക് സ്വീകാര്യതയാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ലഭിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തട്ടിപ്പുകളും കൂടുന്നുണ്ട്. തെറ്റായ രീതിയിലാണ് നിര്‍വഹിക്കുന്നതെങ്കില്‍ ഡിജിറ്റല്‍ ഇടപാടുകളും സുരക്ഷിതമല്ല. ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വരാം. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.
ലോഗിന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയാത്ത പാസ് വേര്‍ഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
ഇടയ്ക്കിടെ പാസ് വേര്‍ഡ് മാറ്റുക
യൂസര്‍ ഐഡിയും പാസ് വേര്‍ഡും പിന്‍ നമ്പറും ആരോടും പറയരുത്
യൂസര്‍ ഐഡിയും പാസ് വേര്‍ഡും പിന്‍ നമ്പറും ഓര്‍ത്തിരിക്കാന്‍ എന്ന പേരില്‍ മറ്റുള്ളവര്‍ക്ക് എളുപ്പം കിട്ടാവുന്നവിധം എവിടെയും എഴുതിവെയ്ക്കരുത്
ബാങ്ക് ഒരിക്കലും പിന്‍ നമ്പറും പാസ് വേര്‍ഡും കാര്‍ഡ് നമ്പറും സിവിവിയും ചോദിക്കില്ല എന്ന കാര്യം ഓര്‍ക്കണം
മൊബൈലില്‍ ഓട്ടോ സേവ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്ത് വെയ്ക്കണം, പാസ് വേര്‍ഡും യൂസര്‍ ഐഡിയും ഫോണില്‍ സേവ് ആകുന്നത് ഒഴിവാക്കാന്‍ ഇത് നിര്‍ബന്ധമായി ചെയ്യണം
ഇന്റര്‍നെറ്റ് സുരക്ഷ:
ബാങ്കിന്റെ വെബ്‌സൈറ്റ് കാണിക്കുന്ന അഡ്രസ് ബാറില്‍ എച്ച്ടിടിപി ഉണ്ടോ എന്ന് ഉറപ്പുവരുത്തണം
ഓപ്പണ്‍ വൈ ഫൈ നെറ്റ് വര്‍ക്ക് ലഭിക്കുന്ന പൊതു സ്ഥലങ്ങളില്‍ വച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ പാടില്ല
ഇടപാടുകള്‍ നടത്തി കഴിഞ്ഞാല്‍ ലോഗൗട്ട് ചെയ്യാന്‍ മറക്കരുത്
യുപിഐ സുരക്ഷ:
മൊബൈല്‍ പിനും യുപിഐ പിനും രണ്ടാണെന്ന്് ഉറപ്പാക്കണം
അറിയാന്‍ പാടില്ലാത്ത യുപിഐ റിക്വിസ്റ്റുകള്‍ക്ക് മറുപടി നല്‍കരുത്
പണം സ്വീകരിക്കുന്ന ഘട്ടത്തില്‍ പിന്‍ വേണ്ടതില്ല എന്ന കാര്യം എപ്പോഴും ഓര്‍ക്കണം
നമ്മുടെ അറിവോടെ അല്ലാതെ ഇടപാട് നടക്കുന്നതായി തോന്നിയാല്‍ യുപിഐ സര്‍വീസ് ഉടന്‍ തന്നെ ഡിസെബിള്‍ ചെയ്യണം
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സുരക്ഷ:
എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ ചുറ്റിലും ആരുമില്ല എന്ന് ഉറപ്പാക്കണം
പിഒഎസ് സംവിധാനത്തില്‍ ഇടപാടുകള്‍ നടത്തുമ്പോഴും ഇക്കാര്യം ഓര്‍ക്കണം
കീപാഡില്‍ പിന്‍ രേഖപ്പെടുത്തുമ്പോള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കണം,പിന്‍ നമ്പര്‍ നല്‍കുമ്പോള്‍ ആര്‍ക്കും മനസിലാവാതിരിക്കാന്‍ കൈ കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കണം
ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ് അംഗീകൃത സൈറ്റുകളാണോ എന്ന് ഉറപ്പുവരുത്തണം
ഓണ്‍ലൈന്‍ ബാങ്കിങ് വഴി ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്താന്‍ കൂടുതലായി ശ്രദ്ധിക്കുക
മൊബൈല്‍ ബാങ്കിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആര്‍ക്കും എളുപ്പം മനസിലാവാത്ത പാസ് വേര്‍ഡ് ഉപയോഗിക്കുക
ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് സുരക്ഷ ശക്തമാക്കുക
മൊബൈല്‍ പിന്‍ ആരുമായി പങ്കുവെയ്ക്കരുത്
ബയോമെട്രിക് ഓതന്റിക്കേഷന്‍ സാധ്യമാകുന്ന ഘട്ടത്തില്‍ പ്രയോജനപ്പെടുത്തുക
അപരിചിതര്‍ പറയുന്ന അജ്ഞാത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്
ഔദ്യോഗിക സ്‌റ്റോറില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates