പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് 
Business

കാലാവധി പൂര്‍ത്തിയായാല്‍ പ്രീമിയം തിരികെ; പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

പോളിസി ഉടമയുടെ ആകസ്മിക വിയോഗമുണ്ടായാല്‍ ഒറ്റത്തവണ തുകയും കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസികള്‍ക്ക് അടച്ച മുഴുവന്‍ പ്രീമിയവും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം തിരികെ ലഭിക്കുന്ന എസ്ബിഐ ലൈഫ് സരള്‍ സ്വധാന്‍ സുപ്രീം, എസ്ബിഐ ലൈഫ് സ്മാര്‍ട്ട് സ്വധാന്‍ സുപ്രീം എന്നീ രണ്ടു പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പോളിസി ഉടമയുടെ ആകസ്മിക വിയോഗമുണ്ടായാല്‍ ഒറ്റത്തവണ തുകയും കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമകള്‍ക്ക് അടച്ച മുഴുവന്‍ പ്രീമിയവും നല്‍കുന്നതാണ് പദ്ധതികള്‍.

ആകസ്മിക വേളകളില്‍ പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോളിസി ഉടമകളെ സഹായിക്കുന്നതാണ് ഈ പദ്ധതികള്‍. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, താങ്ങാനാവുന്ന പ്രീമിയം തുടങ്ങിയവയാണ് സവിശേഷതകള്‍.

ഏഴ്, പത്ത്, 15 വര്‍ഷങ്ങളായുള്ള പ്രീമിയം അടവു കാലാവധി ഈ പദ്ധതികളില്‍ തെരഞ്ഞെടുക്കാം. പത്തു മുതല്‍ 30 വര്‍ഷം വരെയുള്ള പോളിസി കാലാവധി തെരഞ്ഞെടുക്കാനുമാവും. ഇരു പദ്ധതികളിലും കുറഞ്ഞ പരിരക്ഷാ തുക 25 ലക്ഷം രൂപയാണ്. സരള്‍ സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്. സ്മാര്‍ട്ട് സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിധിയില്ല.

ആദായ നികുതി നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും പദ്ധതികളില്‍ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ രാത്രി മതി, ഇറാനെ പൂർണമായി ഇല്ലാതാക്കും, അത് നാളെ'; ട്രംപിന്റെ ഭീഷണി

ഇന്ന് കൊട്ടിക്കലാശം, ചരിത്രമെഴുതി ആർട്ടെമിസ് രണ്ട്, ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം: കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, അമ്മയ്‌ക്കെതിരെ കേസ്

മകന് കഞ്ചാവും മദ്യവും നൽകുന്ന സുഹൃത്തിനെ അച്ഛൻ കുത്തി; അറസ്റ്റ്

കൊല്‍ക്കത്ത- പഞ്ചാബ് പോരാട്ടം മഴയില്‍ ഒലിച്ചു; ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ്

SCROLL FOR NEXT