Fixed Deposit scheme file
Business

എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി vs എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ എഫ്ഡി; കൂടുതല്‍ നേട്ടം എവിടെ?

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റും (FD) എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റും മുതിര്‍ന്ന പൗരന്മാര്‍ പരിഗണിക്കാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുതിര്‍ന്ന പൗരന്മാരില്‍ ഭൂരിഭാഗം പേരും റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്തവരാണ്. നിക്ഷേപിക്കുന്ന തുക സുരക്ഷിതമായിരിക്കുന്നതോടൊപ്പം മികച്ച റിട്ടേണും ലഭിക്കണമെന്നതാണ് അവരുടെ ആവശ്യം. അതുകൊണ്ട് തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എഫ്ഡി അക്കൗണ്ടുകളെയാണ് ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത്.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റും (FD) എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റും മുതിര്‍ന്ന പൗരന്മാര്‍ പരിഗണിക്കാറുണ്ട്. ഇവിടെ എസ്ബിഐയുടെ സ്‌കീമിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റേതിനെ അപേക്ഷിച്ച് അല്‍പ്പം ഉയര്‍ന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇരു ബാങ്കുകളും കൃത്യമായ വരുമാനവും തുക പിന്‍വലിക്കുന്നതില്‍ ഫ്‌ലെക്‌സിബിള്‍ ഓപ്ഷനുകളും നല്‍കുന്നുണ്ടെങ്കിലും പലിശനിരക്കിലെ ഈ വ്യത്യാസം വിരമിക്കല്‍ സമ്പാദ്യത്തില്‍ നിന്നുള്ള വാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കും.

10 ലക്ഷം, 20 ലക്ഷം അല്ലെങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ രണ്ട് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമുകളില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ താരതമ്യം ചെയ്യാം. ഏറ്റവും പുതിയ പലിശനിരക്കുകളുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്ന പലിശയെ മാത്രം താരതമ്യം ചെയ്തുള്ളതാണ് കണക്കുകൂട്ടല്‍.

എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ സ്ഥിര നിക്ഷേപം vs എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്

എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ സ്ഥിര നിക്ഷേപം

പലിശ നിരക്ക്: പ്രതിവര്‍ഷം 7.05 ശതമാനം

കാലയളവ് : 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ

പരമാവധി നിക്ഷേപ പരിധിയില്ല

പ്രതിമാസ, ത്രൈമാസ, കുമ്യൂലേറ്റീവ് പലിശ പേഔട്ട് ഓപ്ഷനുകള്‍ ലഭ്യമാണ്

ബാധകമായ പിഴയോടെ കാലാവധിക്ക് മുന്‍പ് തുക പിന്‍വലിക്കാന്‍ അനുവാദമുണ്ട്

എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്

പലിശ നിരക്ക്: പ്രതിവര്‍ഷം 6.9 ശതമാനം (4 വര്‍ഷം 7 മാസം 1 ദിവസം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്)

പരമാവധി നിക്ഷേപ പരിധിയില്ല

ഡെപ്പോസിറ്റ് തരത്തെ ആശ്രയിച്ച് ഒന്നിലധികം പലിശ പേഔട്ട് ഓപ്ഷനുകള്‍ ലഭ്യമാണ്

ബാങ്കിന്റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കാലാവധിക്ക് മുന്‍പ് തുക പിന്‍വലിക്കാന്‍ അനുവാദമുണ്ട്

10 ലക്ഷം രൂപ നിക്ഷേപം:

എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 70,500 രൂപ പലിശ വരുമാനമായി ലഭിക്കും. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഇത് പ്രതിവര്‍ഷം 69,000 രൂപയാണ്.എസ്ബിഐയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഓരോ വര്‍ഷവും 1,500 രൂപ കൂടുതല്‍ ലഭിക്കും.

20 ലക്ഷം രൂപ നിക്ഷേപം:

എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡിയില്‍ 20 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 1,41,000 രൂപയാണ് ലഭിക്കുക. എച്ച്ഡിഎഫ്‌സി ബാങ്കിലാണെങ്കില്‍ 1,38,000 രൂപയാണ് കിട്ടുക. എസ്ബിഐയില്‍ നിക്ഷേപിച്ചാല്‍ വര്‍ഷം മൂവായിരം രൂപ കൂടുതലായി ലഭിക്കും.

30 ലക്ഷം നിക്ഷേപം:

എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 2,11, 500 രൂപയാണ് പലിശ വരുമാനമായി കിട്ടുക. എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ എഫ്ഡിയില്‍ ഇട്ടാല്‍ 2,07,000 രൂപയാണ് ലഭിക്കുക. പലിശവരുമാനത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിനെ അപേക്ഷിച്ച് എസ്ബിഐയില്‍ 4500 രൂപ കൂടുതല്‍ ലഭിക്കും.

SBI Senior Citizen FD vs HDFC Bank Senior Citizen FD: Which gives better returns on Rs 10 lakh, Rs 20 lakh and Rs 30 lakh?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക

'ശബരീനാഥന്‍ മന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടോ?'; ദിവ്യ എസ് അയ്യരുടെ മറുപടി ഇങ്ങനെ