ഫയല്‍ ചിത്രം 
Business

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!, എസ്ബിഐ വാട്‌സ്ആപ്പ് ബാങ്കിങ് വഴി കൂടുതല്‍ സേവനം; അറിയേണ്ടതെല്ലാം 

ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്. എടിഎമ്മില്‍ പോകാതെയും ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെയും ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് വാട്‌സ് ആപ്പില്‍ സേവനം ഒരുക്കിയിരിക്കുന്നത്.

തുടക്കത്തില്‍ അക്കൗണ്ട് ബാലന്‍സ്, മിനി സ്‌റ്റേറ്റ്‌മെന്റ് എന്നി സേവനങ്ങളാണ് വാട്‌സ് ആപ്പ് വഴി ഇടപാടുകാരന് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ സേവനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. അക്കൗണ്ട് ബാലന്‍സ്, മിനി സ്‌റ്റേറ്റ്‌മെന്റ് എന്നിവയ്ക്ക് പുറമേ ഏഴു സേവനങ്ങള്‍ കൂടി വാട്‌സ്്ആപ്പ് വഴി ലഭ്യമാക്കിയതായി എസ്ബിഐ അറിയിച്ചു. 

പെന്‍ഷന്‍ സ്ലിപ്പ്, വിവിധ നിക്ഷേപങ്ങളുടെ വിവരങ്ങള്‍, വിവിധ വായ്പകളുടെ വിവരങ്ങള്‍, എന്‍ആര്‍ഐ സേവനം, ഇന്‍സ്റ്റാ അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, പരാതി പരിഹാര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, കോണ്‍ടാക്ട്‌സുകള്‍, മുന്‍കൂട്ടി അനുമതി ലഭിച്ച വായ്പകള്‍ സംബന്ധിച്ച സംശയങ്ങള്‍ എന്നിവയാണ് വാട്‌സ്ആപ്പ് വഴി നല്‍കുന്ന മറ്റു സേവനങ്ങള്‍ എന്ന് എസ്ബിഐ അറിയിച്ചു. 

സേവനങ്ങള്‍ ലഭിക്കുന്നതിന് ആദ്യം ബാങ്കിന്റെ വാട്‌സ് ആപ്പ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് എസ്ബിഐ എസ്എംഎസ് ആയി തന്നെ മറുപടി നല്‍കും.

തുടര്‍ന്ന് വാട്‌സ് ആപ്പില്‍ +919022690226 എന്ന നമ്പറിലേക്ക് 'hi'എന്ന്  ടൈപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT