വാട്‌സ്ആപ്പ് 
Business

സെല്‍ഫി സ്റ്റിക്കറുകള്‍, കാമറ ഇഫക്ടുകള്‍; 2025ല്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വിഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2025ല്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റിക്കര്‍ പായ്ക്ക് ഷെയറിങ്, സെല്‍ഫികളില്‍ നിന്ന് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്, സന്ദേശങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള ഫീച്ചര്‍ തുടങ്ങിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

വിഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും ഫോട്ടോകളുടെയും വിഡിയോകളുടേയും മുഖച്ഛായ മാറ്റും.

സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കാന്‍ കഴിയുന്നതാണ് മറ്റൊരു ഫീച്ചര്‍. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന കാമറ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.

സ്റ്റിക്കര്‍ പാക്കുകള്‍ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും. ഇതിനായി സ്റ്റിക്കര്‍ പായ്ക്കിന്റെ അവസാനം കാണുന്ന പ്ലസ് ബട്ടണില്‍ ടാപ്പ് ചെയ്യുക, വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ വിന്‍ഡോ കാണാം.

നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്‌സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്‌ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയ്‌ക്കെതിരെ അബിന്‍ വര്‍ക്കി, ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ്, ചര്‍ച്ചകള്‍ സജീവം; സീറ്റുറപ്പിക്കാന്‍ ഡല്‍ഹിയിലെത്തി സിസി മുകുന്ദന്‍

'ദക്ഷിണാഫ്രിക്ക മണ്ടന്‍ ടീം! അവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഇന്ത്യ പുറത്താകുമായിരുന്നു'

തായ്‍‍‍ലൻഡിലേക്കാണോ? എങ്കിൽ ഇവ തീർച്ചയായും കഴിക്കണം

'പിണറായി വീണ്ടും മുഖ്യമന്ത്രിയാവണമെന്ന നിലപാട് തിരുത്തണം'; സുധാകരനുമായി സഹകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

'ആട് 3' റിലീസിന് മാറ്റമില്ല; ബോക്സ് ഓഫീസ് കീഴടക്കാൻ ഷാജി പാപ്പനും കൂട്ടരും എത്തുന്നു

SCROLL FOR NEXT