senior citizen ai image
Business

അതിവേഗം പണം വളരും; മുതിര്‍ന്നവര്‍ക്കായി പോസ്റ്റ് ഓഫീസ് സ്‌കീം- കെഎസ്എഫ്ഇ ചിട്ടി സ്ട്രാറ്റജി, എസ്‌ഐപിയും പരീക്ഷിക്കാം

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സുഖമായി ജീവിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സുഖമായി ജീവിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇതിനായി മുന്‍കൂട്ടി സമ്പാദിച്ച് കോര്‍പ്പസ് ഫണ്ട് രൂപീകരിക്കണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇത്തരത്തില്‍ സ്വരുക്കൂട്ടുന്ന പണം സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം പോലുള്ള നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ഉറപ്പാക്കാന്‍ സാധിക്കും. മികച്ച റിട്ടേണിനൊപ്പം സുരക്ഷിതത്വവും ആഗ്രഹിക്കുന്നവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കാവുന്നതാണ്.

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണിത്. ഇതില്‍ നിക്ഷേപത്തിന് 8.2 ശതമാനം പലിശയാണ് ലഭിക്കുക. മൂന്ന് മാസം കൂടുമ്പോഴാണ് പലിശവരുമാനം കൈയില്‍ കിട്ടുക. ജോലിയില്‍ നിന്ന് വിരമിച്ച ദമ്പതികള്‍ 30 ലക്ഷം രൂപ ഇതില്‍ നിക്ഷേപിച്ചാല്‍ വര്‍ഷം 2,46,000 രൂപയാണ് കിട്ടുക. അതായത് മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപയാണ് ലഭിക്കുക. ഇതിനെ മാസംതോറും കണക്കാക്കിയാല്‍ 20,500 രൂപയാണ് കൈയില്‍ കിട്ടുക.

ഇതില്‍ ഒരു വ്യക്തിക്ക് പരമാവധി നിക്ഷേപിക്കാന്‍ കഴിയുക 30 ലക്ഷം രൂപയാണ്. ദമ്പതികളില്‍ ഓരോരുത്തരും സ്വന്തമായി അക്കൗണ്ടുകള്‍ തുറക്കുകയാണെങ്കില്‍ 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ഓരോ പാദത്തിലും 1.23 ലക്ഷം രൂപയാണ് ലഭിക്കുക.

ഇത്തരത്തില്‍ നിക്ഷേപിച്ച് മൂന്ന് മാസം കൂടുമ്പോള്‍ ലഭിക്കുന്ന വരുമാനം ഓരോ മാസത്തേയ്ക്കായി വിഭജിച്ച് കെഎസ്എഫ്ഇ ചിട്ടിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കൂടുതല്‍ നേട്ടം ഉറപ്പാക്കാന്‍ സാധിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം വഴി ലഭിക്കുന്ന പലിശ ചെലവാക്കി കളയുന്നതിന് പകരം അത് കെഎസ്എഫ്ഇ ചിട്ടിയിലേക്ക് നിക്ഷേപിച്ച് കൂടുതല്‍ റിട്ടേണ്‍ സ്വന്തമാക്കുന്നതാണ് തന്ത്രം.

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് പണം ലോക്ക് ചെയ്യപ്പെടുമ്പോള്‍, കെഎസ്എഫ്ഇ ചിട്ടി വഴി ഇടക്കാലത്ത് ഉണ്ടാകുന്ന വലിയ ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് ലേലം വിളിച്ച് പണം കണ്ടെത്താന്‍ സാധിക്കും. ഉദാഹരണത്തിന് വീട് അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ സാധിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിന്ന് ലഭിക്കുന്ന പലിശ ചിട്ടിയില്‍ നിക്ഷേപിക്കുന്നതിലൂടെ, ചിട്ടിയിലെ ലേലക്കിഴിവ് കൂടി ചേരുമ്പോള്‍ മൊത്തത്തിലുള്ള റിട്ടേണ്‍ അതിവേഗം വളരും. ഇതിന് പുറമേ മ്യൂച്ചല്‍ ഫണ്ടിലെ എസ്‌ഐപി സ്‌കീമിലും നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് ഉണ്ടെങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ വലിയ തുക സമ്പാദിക്കാന്‍ സാധിക്കും.

senior citizen savings scheme plus ksfe chitty or sip, investment strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മണിക്കൂറിൽ പെയ്തത് 9 സെന്റീമീറ്റർ മഴ; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി|VIDEO

ക്ലീനിങ് ബ്രഷുകൾ വൃത്തിയാക്കുന്നത് എങ്ങനെ? അഴുക്കും ബാക്ടീരിയയും നീക്കാൻ 7 വഴികൾ

'ആ സിനിമയുടെ ഷൂട്ട് തീർത്ത് എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്നായി; വിഷമം കൊണ്ട് ഞാൻ കരഞ്ഞു'

'ചോരയ്ക്ക് പകരം ചോദിക്കും'; വി ഡി സതീശന്റെ പ്രസം​ഗത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

അദ്ദേഹത്തിന്റെ ഷോയിലൂടെയാണ് വന്നത്, എന്നിട്ടും ആ സിനിമയില്‍ എനിക്ക് പറ്റുന്ന റോളില്ലെന്ന് ലാല്‍ ജോസ് പറഞ്ഞു: സ്വാസിക