23,400 പോയിന്റിന് മുകളിലാണ് നിഫ്റ്റി sensex
Business

മോദി സര്‍ക്കാരില്‍ പ്രതീക്ഷ; ഓഹരി വിപണി റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 77,000 കടന്നു

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 77000 പോയിന്റ് മറികടന്ന് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 23,400 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 300ലധികം പോയിന്റെ ഉയര്‍ന്നപ്പോഴാണ് സെന്‍സെക്‌സ് 77,000 കടന്നത്. നിലവില്‍ 76,800 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സ്. ഊര്‍ജ്ജ, റിയല്‍റ്റി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഐടി ഓഹരികള്‍ നഷ്ടം നേരിട്ടു.

പവര്‍ഗ്രിഡ്, എന്‍ടിപിസി, എസ്ബിഐ, ടാറ്റ മോട്ടേഴ്‌സ്, ആക്‌സിസ് ബാങ്ക്, ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT