sensex 1000 points down ai image
Business

139 പൈസയുടെ ഇടിവ്, കൂപ്പുകുത്തി രൂപ; സെന്‍സെക്‌സ് 1300 പോയിന്റ് താഴ്ന്നു, കാരണങ്ങള്‍ ഇവ?

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് 1300 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 16 സെക്ടറുകളും നഷ്ടത്തിലാണ്. നിഫ്റ്റി 23,800 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്കാണ് നീങ്ങുന്നത്.

എണ്ണവില ഉയരുന്നതും ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാനകരാറില്‍ എത്തുന്നതില്‍ അമേരിക്കയും ഇറാനും പരാജയപ്പെട്ടതാണ് എണ്ണവില ഉയരാന്‍ കാരണം. എണ്ണ കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ ഓഹരികള്‍ 2.6 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളിലാണ്.

എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് രൂപ ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യാപാരത്തിനിടെ 139 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്.ഡോളറിനെതിരെ 95ലേക്കാണ് രൂപ താഴ്ന്നത്.

Sensex crashes 1,300 pts, Nifty near 23,800: Rise in crude prices among key factors behind market decline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

Kerala CM Selection Live: ഡല്‍ഹിയില്‍ എത്താന്‍ മുരളീധരനു നിര്‍ദേശം, നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച

രോഹിത്, സൂര്യ, തിലക്, മുംബൈ ഇന്ത്യൻസ്... എല്ലാവരേയും ഹർദിക് 'അൺ ഫോളോ' ചെയ്തു? സത്യം എന്താണ്

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടും; സെന്‍സസ് നടപടികള്‍ ഉടന്‍ തുടങ്ങും; സുവേന്ദുവിന്റെ ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

'വിജയ്‌യുടെ ദാരിദ്ര്യ കഥ പച്ചക്കള്ളം!; അദ്ദേഹം സ്‌കൂളില്‍ എന്റെ സഹപാഠി'; തുറന്നടിച്ച് എഴുത്തുകാരന്‍ മനു ജോസഫ്

SCROLL FOR NEXT