ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് ഫല സൂചനകളില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്നലെ നേടിയതിന്റെ മൂന്നിരട്ടിയാണ് ഇന്ന് നഷ്ടമായത്. ഇന്നലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് രണ്ടായിരത്തില്‍പ്പരം പോയിന്റ് മുന്നേറിയ സെന്‍സെക്സ് ഇന്ന് ആറായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്‍ഡിഎ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. നിലവിലെ ലീഡ് നില അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലാനുള്ള സാധ്യത കുറവാണ്. എന്നാല്‍ എന്‍ഡിഎ മുന്നണി 293 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.
സെന്‍സെക്സ് 8.03 ശതമാനം ഇടിഞ്ഞ് 70000ലേക്ക് ആണ് നീങ്ങുന്നത്. നിഫ്റ്റി രണ്ടായിരത്തില്‍പ്പരം പോയിന്റാണ് ഇടിഞ്ഞത്. 21,000 പോയിന്റിനോടനുബന്ധിച്ചാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവിനാണ് നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചത്.
നിക്ഷേപകരുടെ സമ്പാദ്യത്തില്‍ നിന്ന് 43 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. ഒട്ടുമിക്ക കമ്പനികളുടെ ഓഹരികളും നഷ്ടം നേരിട്ടു. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, എല്‍ ആന്റ് ടി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates