Sensex down 700 pts ഫയൽ
Business

എണ്ണവിലയില്‍ തകര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് കൂപ്പുകുത്തി; രൂപയ്ക്ക് 34 പൈസയുടെ നഷ്ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. എണ്ണവില കുത്തനെ ഉയരുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണി ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 78,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ല്‍ താഴെയാണ്. ഓട്ടോ ഓഹരികളാണ് ഏറ്റവും നഷ്ടം നേരിട്ടത്. 1.3 ശതമാനമാണ് താഴ്ന്നത്. ബാങ്ക് ഓഹരികളും നഷ്ടം നേരിട്ടു. ഐസിഐസിഐ ബാങ്ക് 1.6 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്ക് 0.8 ശതമാനവുമാണ് താഴ്ന്നത്.

അതേസമയം ഫാര്‍മ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. മികച്ച പാദ ഫല കണക്കുകളായിരിക്കും പുറത്തുവരിക എന്ന പ്രതീക്ഷയില്‍ ഫാര്‍മ ഓഹരികള്‍ 2.3 ശതമാനമാണ് മുന്നേറിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്. ഇതാണ് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. 34 പൈസയുടെ നഷ്ടത്തോടെ 94 മുകളില്‍ എത്തി നില്‍ക്കുകയാണ് രൂപ. എണ്ണവില കുറയുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്.

Sensex down 700 pts, Nifty below 24,250, Rupee slides 34 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

SCROLL FOR NEXT