share market Ai image
Business

വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി; നാലാംദിവസവും ഓഹരി വിപണി 'റെഡില്‍'; പൊള്ളി മെറ്റല്‍, ഐടി ഓഹരികള്‍

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. 26,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായതും എണ്ണവില ഉയര്‍ന്നതും ആഗോള വിപണികള്‍ ദുര്‍ബലമായതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഏഷ്യന്‍ വിപണിയെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നുവെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. ബുധനാഴ്ച മാത്രം 1527 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസവും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 0.4 ശതമാനമാണ് ഉയര്‍ന്നത്. നിലവില്‍ ബാരലിന് 60.20 ഡോളര്‍ എന്ന നിലയിലാണ് എണ്ണവില. അമേരിക്ക- ഇന്ത്യ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. ടിസിഎസ്, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Sensex falls 300 pts, Nifty below 26,050: FII selling among key factors behind market decline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിസിടിവി ദൃശ്യം നിര്‍ണായകമായി; തിരികെ കാറില്‍ കയറുമ്പോള്‍ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

വയനാട് തുരങ്കപാത: കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സന്ദേശങ്ങള്‍ ഹൈഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉള്ളി നിസ്സാരക്കാരനല്ല, മുടികൊഴിച്ചിലും താരനും അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

SCROLL FOR NEXT