ഫയല്‍ ചിത്രം 
Business

റിലയന്‍സും എച്ച്ഡിഎഫ്‌സിയും കുതിച്ചു; റെക്കോര്‍ഡിട്ട് ഓഹരി വിപണി

രാജ്യത്ത് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിന് സെന്‍സെക്‌സില്‍ രേഖപ്പെടുത്തിയ 63,583 പോയന്റ് എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. വ്യാപാരത്തിനിടെ, 63,588 പോയിന്റ് രേഖപ്പെടുത്തിയതോടെയാണ് ഏഴുമാസം മുന്‍പത്തെ റെക്കോര്‍ഡ് തിരുത്തിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 260 പോയന്റ് മുന്നേറിയതോടെയാണ് സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ കരുത്തിലാണ് സെന്‍സെക്‌സ് കുതിച്ചത്. ഇതിന് പുറമേ പവര്‍ ഗ്രിഡ്, അള്‍ട്രാടെക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്റ് ടി, ടെക് മഹീന്ദ്ര, ബജാജ് തുടങ്ങിയ കമ്പനികളും നേട്ടം ഉണ്ടാക്കി. ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടേഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍.

ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ നേട്ടം ഉണ്ടാക്കിയപ്പോള്‍ മറ്റു വിപണികള്‍ നഷ്ടം നേരിട്ടു. ഇന്നലെ അമേരിക്കന്‍ വിപണിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി