തിരിച്ചുകയറി ഓഹരി വിപണി പ്രതീകാത്മക ചിത്രം
Business

കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, രൂപയും നേട്ടത്തില്‍

തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണി തിരിച്ചുകയറി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. കനത്ത ഇടിവിന് ശേഷം അമേരിക്കന്‍ വിപണി തിരിച്ചുവന്നത് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അനുകൂലമായ ഘടകമാണ് അമേരിക്കന്‍ വിപണിയില്‍ പ്രതിഫലിച്ചത്. നിലവില്‍ സെന്‍സെക്‌സ് 78,000ന് മുകളിലാണ്. നിഫ്റ്റി 23500ന് മുകളിലുമാണ് വ്യാപാരം തുടരുന്നത്.

റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.സിപ്ല, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.അതിനിടെ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ല. ഒരു പൈസയുടെ നേട്ടത്തോടെ 85.03 എന്ന നിലയിലാണ് രൂപ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം