മുംബൈ: ഓഹരി വിപണി ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 79,273 പോയിന്റിലും നിഫ്റ്റി 24,577ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് ഇന്ന് 753 പോയിന്റ് ആണ് മുന്നേറിയത്.
മാര്‍ച്ചില്‍ 11.5 ശതമാനം ഇടിഞ്ഞ സെന്‍സെക്്‌സ് ഏപ്രിലില്‍ ഇതുവരെ 10 ശതമാനമാണ് ഉയര്‍ന്നത്. എണ്ണവില കുറഞ്ഞതും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് വിപണിക്ക് കരുത്തായത്. ബാങ്കിങ് സ്റ്റോക്കുകളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് സൂചിക 1.4 ശതമാനമാണ് ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.
ബാങ്കിങ് സ്റ്റോക്കുകള്‍ക്ക് പുറമേ റിയല്‍റ്റി, മെറ്റല്‍, ഓട്ടോ, ഇന്‍ഫ്രാസ്്ട്രക്ച്ചര്‍ ഓഹരികളും നേട്ടം സ്വന്തമാക്കി. റിയല്‍റ്റി സൂചിക 2.1 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം ഡോളറിനെതിരെ രൂപ 32 പൈസയാണ് ഇടിഞ്ഞത്. 93.48 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും എണ്ണവിലയിലെ അനിശ്ചിതത്വവുമാണ് രൂപയെ സ്വാധീനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates