സെൻസെക്‌സ് 500 പോയിന്റ് ഇടിഞ്ഞു പിടിഐ/ ഫയൽ
Business

കുതിപ്പിന് സഡന്‍ ബ്രേക്കിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 80,000 പോയിന്റില്‍ താഴെ; എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടത്തില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.

ലാഭമെടുപ്പാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ബാങ്ക്, ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. നിലവില്‍ 80,000ല്‍ താഴെയാണ് സെന്‍സെക്‌സ് വ്യാപാരം തുടരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ജൂണ്‍ പാദ ഫലത്തെ തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്. അതേസമയം ചെറുകിട, ഇടത്തരം ഓഹരികള്‍ മുന്നേറ്റം തുടരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമേകുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു ഓഹരികള്‍. ഒഎന്‍ജിസി, സിപ്ല, ബജാജ് ഓട്ടോ, ലാര്‍സന്‍ തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ