മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 83000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,400 എന്ന നിലവാരത്തിന് മുകളിലാണ്.
എണ്ണവില കുറഞ്ഞതാണ് ഓഹരി വിപണിയില്‍ കൂടുതലായി പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 92 ഡോളറില്‍ താഴെയാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണവിതരണം കൂടിയതാണ് എണ്ണവില കുറയാന്‍ കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. തിങ്കളാഴ്ച 5737 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ബാങ്ക് നിഫ്റ്റി 62,100 പോയിന്റ് ആദ്യമായി മറികടന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ബാങ്ക് നിഫ്റ്റിയില്‍ പ്രതിഫലിച്ചത്. നിഫ്റ്റി ഓട്ടോ, റിയല്‍റ്റി സെക്ടറുകളും നേട്ടത്തിന്റെ പാതയിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ബിഎസ്ഇ ലിമിറ്റഡ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്. അതേസമയം കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടത്തിലാണ്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 31 പൈസയുടെ നേട്ടത്തോടെ 93.63ലേക്കാണ് രൂപ കുതിച്ചത്. എണ്ണവില കുറഞ്ഞതും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് രൂപയ്ക്ക് കരുത്തായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates