Sensex surges 1000 pts meta Ai image
Business

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

ഓഹരി വിപണിയില്‍ കുതിപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,000ലേക്ക് അടുക്കുകയാണ്. ഐടി ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് കൂടിയതിന്റെ ഫലമായി യുഎസിലെ ഐടി ഓഹരികളില്‍ വലിയ വില്‍പ്പനയാണ് നടന്നത്. പ്രധാനമായി എഐ സ്റ്റോക്കുകളാണ് നിക്ഷേപകര്‍ കൂടുതലായി വിറ്റൊഴിഞ്ഞത്. ഇത് ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക് കരുത്തുപകരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ ഇന്ത്യയിലെ ഐടി കമ്പനികളിലെ നിക്ഷേപം പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍ അമേരിക്കയിലെ എഐ സ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ഉണ്ടായിരുന്നു. എന്നാല്‍ എഐ സ്റ്റോക്കുകള്‍ കൂട്ടത്തോടെ ഇടിഞ്ഞതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഐടി ഓഹരികളിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഐടി കമ്പനികളുടെ ത്രൈമാസ കണക്കുകളും പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന എച്ച്‌സിഎല്‍ ടെകിന്റെ രണ്ടാം പാദ ഫല കണക്കുകള്‍ അനുകൂലമായിരുന്നു.

ഇതിന് പുറമേ ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ നികുതി കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന സൂചനകളും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള അവസരം നിലനില്‍ക്കുന്നുണ്ട് എന്ന ചിന്തയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം അദാനി എന്റര്‍പ്രൈസസ്, നെസ് ലെ, അദാനി പോര്‍ട്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, ഒഎന്‍ജിസി ഓഹരികള്‍ നഷ്ടം നേരിട്ടു.

Sensex surges 1,000 pts, Nifty above 22,900: Buying in IT shares among key reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ