Sensex tanks over 519 points പ്രതീകാത്മക ചിത്രം
Business

വിദേശ നിക്ഷേപകര്‍ വീണ്ടും വില്ലന്‍മാരായി, ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് നേട്ടം

ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 519 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്തു. 25,600 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഏഷ്യന്‍, യൂറോപ്യന്‍ വിപണി ദുര്‍ബലമായതുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. കനത്ത ഇടിവിന് ഇടയിലും ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവ നേട്ടം ഉണ്ടാക്കി. രണ്ടു ശതമാനമാണ് മുന്നേറിയത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷനും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സുമാണ് നഷ്ടം നേരിട്ടത്. മൂന്ന് ശതമാനം നഷ്ടമാണ് ഈ ഓഹരികള്‍ നേരിട്ടത്.

തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,883 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായ നാലാംദിവസമാണ് വിദേശ നിക്ഷേപകര്‍ മൊത്തത്തില്‍ വില്‍പ്പനക്കാരായി മാറിയത്. കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്,റിലയന്‍സ് എന്നിവയാണ് നഷ്ടം ഉണ്ടാക്കിയ മറ്റു പ്രധാനപ്പെട്ട ഓഹരികള്‍. അതിനിടെ രൂപ തിരിച്ചുകയറി. ഡോളറിനെതിരെ 11 പൈസയുടെ നേട്ടത്തോടെ 88.66 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. എണ്ണവില കുറഞ്ഞതാണ് രൂപയ്ക്ക് ഗുണകരമായത്.

Sensex tanks over 519 points on foreign fund outflows, Rupee rebounds to settle 11 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് : ജി സുകുമാരന്‍ നായര്‍

ഭക്ഷണ സാധനങ്ങൾ ബാക്കി വന്നോ? കേടുവരാതെ സൂക്ഷിക്കാം

പന്തിനെ വെട്ടും? ഇഷാനും ജുറേലും റഡാറില്‍; ഇന്ത്യന്‍ ടീം നാളെ

2026ന്റെ തുടക്കം പൊരിച്ചു... വിദേശസഞ്ചാരികള്‍ക്ക് വിസ്മയമായി കാട്ടാനകള്‍

'സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങി; ഡെലൂലുവായി ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ'

SCROLL FOR NEXT