Stock Market  AI image
Business

ഓഹരി വിപണി നേട്ടത്തില്‍, നിഫ്റ്റി 25,900ന് മുകളില്‍; എണ്ണ, പ്രകൃതി വാതക കമ്പനികള്‍ 'ഗ്രീനില്‍', രൂപ നഷ്ടത്തില്‍

കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടര്‍ന്ന് ഓഹരി വിപണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടര്‍ന്ന് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

ബാങ്ക്, എണ്ണ, പ്രകൃതിവാതക, ഊര്‍ജ്ജ ഓഹരികളെല്ലാം നേട്ടത്തിലാണ്. 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ നേട്ടത്തിലാണ് ഈ ഓഹരികള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. സിപ്ല, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വെഹിക്കിള്‍ ഓഹരികള്‍ നഷ്ടത്തിലാണ്.

അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ആറു പൈസയുടെ നഷ്ടം നേരിട്ടു. 88.72 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം നടക്കുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Sensex up 150 pts, Nifty above 25,900; mid, smallcaps shine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

ഇന്നത്തെ മുന്‍നിര നായികമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്: വിനയന്‍

12.79 ലക്ഷം രൂപ വില, 1,099 സിസി എന്‍ജിന്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍; കാവാസാക്കി Z1100 വിപണിയില്‍

സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ഒമാനിലെ എയർ പോർട്ടുകൾ ഇനി സൂപ്പർ ഫാസ്റ്റ് ; ‘വൈ -ഫൈ 7’ അവതരിപ്പിച്ചു

SCROLL FOR NEXT