മുംബൈ: ആഗോള വിപണിയിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും നേട്ടം ഉണ്ടാക്കി.
ഏഷ്യന്‍ വിപണിയില്‍ ടെക് ഓഹരികള്‍ തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തിന്റെ പാതയിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണവിതരണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിനില്‍ക്കുകയാണ്. ഇതെല്ലാമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബജാജ് ഫിനാന്‍സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ടിസിഎസ്, വിപ്രോ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടത്തിലാണ്.
ഡോളറിനെതിരെ അഞ്ചു പൈസയുടെ നേട്ടത്തോടെ 95.57ലേക്കാണ് രൂപ ഉയര്‍ന്നത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് കരുത്തായത്. ആഗോള വിപണിയില്‍ എണ്ണവില കുറയുന്നത് ഇറക്കുമതി ചെലവ് കുറയാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയാണ് രൂപയില്‍ പ്രതിഫലിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates