മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് ശക്തമായ മുന്നേറ്റം. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് ആണ് തിരിച്ചുകയറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി.
ആഗോള വിപണിയില്‍ എണ്ണവില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയതും ബ്ല്യൂ ചിപ്പ് ഓഹരികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട ഐടി ഓഹരികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതും വിപണിയെ സ്വാധീനിച്ചു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിലേക്കാണ് താഴ്ന്നത്.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും വിപണിക്ക് അനുകൂലമായി. ആഗോള വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ്. ഇതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. നിഫ്റ്റി ഐടി സൂചിക ഇന്ന് ഒരുശതമാനമാണ് മുന്നേറിയത്. ടെക് മഹീന്ദ്ര മാത്രം 2.6 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഐടി ഓഹരികള്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ് ഓഹരികളും നേട്ടം സ്വന്തമാക്കി. അതേസമയം ബജാജ് ഓട്ടോ, എന്‍ടിപിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികള്‍ നഷ്ടം നേരിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates