share Market rally പ്രതീകാത്മക ചിത്രം
Business

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, രൂപ 86ല്‍ താഴെ

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. പശ്ചിമേഷ്യ സാധാരണനിലയില്‍ ആയതിന്റെ ചുവടുപിടിച്ച് ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ബിഎസ്ഇ സെന്‍സെക് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 25,000ന് മുകൡലാണ് വ്യാപാരം തുടരുന്നത്.

പ്രധാനമായി ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവ് വന്നതിനെ തുടര്‍ന്ന് എണ്ണ വില കുത്തനെ കുറഞ്ഞിരുന്നു. ഇതാണ് എണ്ണ, പ്രകൃതി വാതക ഓഹരികളില്‍ പ്രതിഫലിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68 ഡോളറില്‍ താഴെയാണ്. ഇന്ന് ഏഷ്യന്‍ വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, എച്ച്‌സിഎല്‍ ടെക്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഭാരത് ഇലക്ട്രോണിക്‌സ്, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

അതിനിടെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 13 പൈസയുടെ നേട്ടം ഉണ്ടായതോടെ, 86ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം.ഡോളറിനെതിരെ 85.92 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ആഭ്യന്തര വിപണിയിലെ മുന്നേറ്റവും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവ് വന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

Business News: Share Market surge in early trade tracking rally in global peers. Indian index both Nifty and Sensex also showed a bullish momentum in the opening trade as Iran-Israel conflict concludes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT