Silver price ഫയൽ
Business

റെക്കോര്‍ഡ് കുതിപ്പുമായി വെള്ളി; മൂന്ന് ലക്ഷം രൂപ കടന്നു

സ്വര്‍ണത്തിന് പിന്നാലെ റെക്കോര്‍ഡ് കുതിപ്പുമായി വെള്ളിയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണത്തിന് പിന്നാലെ റെക്കോര്‍ഡ് കുതിപ്പുമായി വെള്ളിയും. വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപ കടന്നിരിക്കുകയാണ്. കേരളത്തില്‍ 3,18,000 രൂപയാണ് ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില. ഗ്രാമിന് 318 രൂപ നല്‍കണം.

ഇന്ന് കേരളത്തില്‍ വെള്ളി വിലയില്‍ കിലോഗ്രാമിന് 8000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റം ഉണ്ടാകുന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും വില മൂന്ന് ലക്ഷം കടന്നു. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് രാവിലെ 3,04, 087 രൂപയാണ് ഒരു ​കിലോ​ഗ്രാം വെള്ളിയുടെ വില.

സ്വര്‍ണത്തിലെ എന്ന പോലെ സുരക്ഷിത നിക്ഷേപമായി കണ്ട് വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ന് വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 5.67 ശതമാനത്തിന്റെ മുന്നേറ്റമാണ് വെള്ളിവിലയില്‍ ഉണ്ടായത്. ഒരു വര്‍ഷം കൊണ്ട് വെള്ളിവിലയില്‍ 206 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്.

Silver crosses Rs 3 lakh mark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും; കേരളത്തിലെ നേതൃത്വം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും'

തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ

അഭിഭാഷകയും കുടംബവും ഉത്സവത്തിന് പോയി; വീട്ടിലെത്തിയ മോഷ്ടാക്കള്‍ 29 പവനും പണവും കവര്‍ന്നു

3,300 ജിബി ഹൈ-സ്പീഡ് ഡാറ്റ; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; ജനുവരിയില്‍ പിഴയായി ഈടാക്കിയത് 364,000 രൂപ

SCROLL FOR NEXT