SIP investment പ്രതീകാത്മക ചിത്രം
Business

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും. അച്ചടക്കമുള്ള ഒരു എസ്‌ഐപി നിക്ഷേപത്തിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ എങ്ങനെ 25 ലക്ഷം രൂപ സമ്പാദിക്കാമെന്ന് നോക്കാം.

ശരിയായ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് നിര്‍ണായകമാണ്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ സാധാരണയായി ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറവാണ്. ഇത് യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് ഒരു നല്ല തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. ചരിത്രപരമായി, ഈ ഫണ്ടുകള്‍ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 10 ശതമാനം മുതല്‍ 13 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കിയിട്ടുണ്ട്.

പ്രതിവര്‍ഷം ശരാശരി 12 ശതമാനം വരുമാനം ലഭിക്കുമെന്ന് അനുമാനിക്കുകയാണെങ്കില്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം 30,400 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 25 ലക്ഷം രൂപയുടെ കോര്‍പ്പസ് സമാഹരിക്കാന്‍ സഹായിക്കും. കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന റിട്ടേണ്‍ നേടുന്നതിനായി ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, ഹൈബ്രിഡ് ഫണ്ടുകള്‍, മള്‍ട്ടി-അസറ്റ് ഫണ്ടുകള്‍ തുടങ്ങിയ സ്‌കീമുകളുടെ സംയോജനത്തിലൂടെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കാനും കഴിയും.

കൂട്ടുപലിശ അഥവാ കോമ്പൗണ്ടിങ് ആണ് എസ്‌ഐപികളുടെ നട്ടെല്ല്. അതിനാല്‍, വിപണികള്‍ മാന്ദ്യം അനുഭവിക്കുമ്പോഴെല്ലാം ശാന്തത പാലിക്കുക. ഒരു എസ്‌ഐപി ടോപ്പ്-അപ്പ് സൗകര്യവും തെരഞ്ഞെടുക്കാം. നിക്ഷേപം നടത്തുന്ന തുക കൃത്യമായ ഇടവേളകളില്‍ വര്‍ദ്ധിപ്പിക്കുന്ന നിക്ഷേപ രീതിയാണ് ടോപ്പ്-അപ്പ്. അഞ്ച് വര്‍ഷത്തിന് മുമ്പുതന്നെ 25 ലക്ഷം രൂപ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇത് സഹായകരമാകും.

Sip investment :how to accumulate 25lakh in 5 years through smart mutual fund investment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

SCROLL FOR NEXT