പ്രതിമാസം ഒരു നിശ്ചിത തുക ലഭിക്കുന്നതാണ് പെൻഷൻ പ്ലാനുകൾ ഫയൽ
Business

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; ഇതാ ആറു പെന്‍ഷന്‍ പ്ലാനുകള്‍

പ്രായമാകുമ്പോള്‍ നിശ്ചിത തുക മാസംതോറും കിട്ടുകയാണെങ്കില്‍ അത് ഒരു ആശ്വാസമാണ്

Author : സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോള്‍ നിശ്ചിത തുക മാസംതോറും കിട്ടുകയാണെങ്കില്‍ അത് ഒരു ആശ്വാസമാണ്. അതുകൊണ്ടാണ് അധ്വാനിക്കുന്ന പ്രായത്തില്‍ തന്നെ നിക്ഷേപിക്കണമെന്ന് പറയുന്നത്. റിട്ടയര്‍മെന്റ് ജീവിതത്തിലാണ് പ്രതിമാസം ഒരു നിശ്ചിത തുക ലഭിക്കേണ്ട സ്ഥിതി വരുന്നത്. റിട്ടയര്‍മെന്റ് ഘട്ടത്തില്‍ പ്രതിമാസം ഉയര്‍ന്ന തുക കണ്ടെത്താന്‍ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അത്തരത്തിലുള്ള ആറു നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം അക്കൗണ്ട്

വാര്‍ധക്യകാലത്ത് സ്ഥിര വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള സേവിംഗ്‌സ് സ്‌കീമാണിത്. കുറഞ്ഞത് ആയിരം രൂപയും പരമാവധി 30 ലക്ഷം രൂപയും നിക്ഷേപിച്ച് 60 വയസിന് മുകളിലുള്ള ആര്‍ക്കും ഏതെങ്കിലും പോസ്റ്റ് ഓഫീസിലോ ബാങ്കിലോ അക്കൗണ്ട് തുറക്കാം. അഞ്ചുവര്‍ഷമാണ് അക്കൗണ്ടിന്റെ കാലാവധി. 8.2 ശതമാനമാണ് പലിശ. 30 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ പരമാവധി ത്രൈമാസ വരുമാനം 61,500 രൂപയായിരിക്കും.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

5 വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തില്‍ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവില്‍ 7.40 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പോസ്റ്റ് ഓഫീസിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് 1000 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ തുക നിക്ഷേപിക്കാം. ഒരു വ്യക്തിഗത അക്കൗണ്ടില്‍ ഒരാള്‍ക്ക് പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. 9 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 5550 രൂപ ലഭിക്കും. 15 ലക്ഷം രൂപയാണ് നിക്ഷേപമെങ്കില്‍ പ്രതിമാസം ലഭിക്കുന്ന തുക 9250 രൂപയായിരിക്കും.

അടല്‍ പെന്‍ഷന്‍ യോജന

60 വയസ് കഴിഞ്ഞ പാരന്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപ വരെ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഈ പദ്ധതി. 60 വയസെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് വരിസംഖ്യ അടക്കേണ്ടത്.

സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പദ്ധതി

മ്യൂച്വല്‍ ഫണ്ടുകളും സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP) വഴി പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഒരു മ്യൂച്വല്‍ ഫണ്ടില്‍ ഒരാള്‍ ഒറ്റത്തവണ നിക്ഷേപം നടത്തി ഒരു നിശ്ചിത തുക പ്രതിമാസ പെന്‍ഷന്‍ ലഭിക്കാവുന്ന തരത്തിലാണ് പദ്ധതി. അതേസമയം വിപണിയില്‍ ഫണ്ടുകളുടെ പ്രകടനം മോശമായാല്‍ കിട്ടുന്ന തുക കുറയാന്‍ സാധ്യതയുണ്ട്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ നഷ്ട സാധ്യതയുണ്ട്.

സ്ഥിര നിക്ഷേപം

പോസ്റ്റോഫീസും ബാങ്കുകളും വ്യത്യസ്ത കാലയളവുകളില്‍ സ്ഥിരനിക്ഷേപം (എഫ്ഡി) വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക് സാധാരണ പൗരന്മാരേക്കാള്‍ 25 ബേസിസ് പോയിന്റ് കൂടുതലാണ്. അഞ്ച് വര്‍ഷത്തെ എഫ്ഡിക്ക് സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവും ലഭിക്കും.

ആന്വിറ്റി പ്ലാനുകള്‍

ഒറ്റത്തവണ നിക്ഷേപത്തിന് ശേഷം ഒരാള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന ആന്വിറ്റി പ്ലാനുകള്‍ ധാരാളം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്

എഐയ്ക്കും മുന്നേ റെട്രോ ലുക്കിൽ തരംഗമായി ശ്രീകാന്ത് ചികു: ഒറിജിനൽ 80'സ് ലുക്കിൽ വേറിട്ട ഫോട്ടോഷൂട്ട്