പ്രതീകാത്മക ചിത്രം  എഎന്‍ഐ
Business

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ജനുവരിയില്‍ എത്തുമോ? സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍, റിപ്പോര്‍ട്ട്

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രം ലേലത്തിന് പകരം അലോക്കേഷന്‍ രീതിയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധിതിയിടുവെന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് എത്രയും വേഗം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) നീക്കങ്ങള്‍ ഊര്‍ജിതമാക്കിയാണ് റിപ്പോര്‍ട്ട്.

ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ക്കുള്ള നിബന്ധനകളില്‍ ട്രായ് ഇളവുകള്‍ വരുത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എയര്‍ടെല്‍, ജിയോ, ആമസോണ്‍, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് തുടങ്ങിയവയാണ് ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ മുന്‍നിരയിലുള്ളത്. ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോക്താക്കളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും.

ഡിസംബര്‍ 15നകം സാറ്റലൈറ്റ് സേവനങ്ങള്‍ക്ക് ആവശ്യമായ ഫ്രീക്വന്‍സികള്‍ അനുവദിക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഫ്രീക്വന്‍സി അനുവദിക്കുന്നതില്‍ ജിയോ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ മത്സരാധിഷ്ഠിത ലേലമാണ് ആവശ്യപ്പെട്ടയെങ്കിലും പ്രക്രിയ ലളിതമാക്കാനാണ് സര്‍ക്കാര്‍ നീക്കം. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രം ലേലത്തിന് പകരം അലോക്കേഷന്‍ രീതിയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധിതിയിടുവെന്നാണ് റിപ്പോര്‍ട്ട്. നടപടികള്‍ വേഗത്തിലാക്കുന്നതോടെ പുതുവര്‍ഷത്തില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT