Stock markets decline  പ്രതീകാത്മക ചിത്രം
Business

നാലുദിവസത്തെ റാലിക്ക് സുല്ലിട്ടു; ഓഹരി വിപണിയില്‍ ഇടിവ്, പേടിഎം 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

നാലുദിവസത്തെ റാലിക്ക് ശേഷം ഓഹരി വിപണിയില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാലുദിവസത്തെ റാലിക്ക് ശേഷം ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 150 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.

ഏഷ്യന്‍ വിപണി ദുര്‍ബലമായതാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എന്‍ടിപിസി ഓഹരികള്‍ നേട്ടം ഉണ്ടാക്കി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഒരു ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,238 രൂപയിലെത്തി. കമ്പനിയില്‍ മോട്ടിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ടിന്റെ ഓഹരി പങ്കാളിത്തം 5 ശതമാനം കടന്നതാണ് നേട്ടത്തിന് കാരണം.

തുടര്‍ച്ചയായി നാലുദിവസം നേട്ടം രേഖപ്പെടുത്തിയ ശേഷമാണ് ഓഹരി വിപണി താഴേക്ക് പോയത്. ഇന്നലെ സെന്‍സെക്‌സ് 370 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണിയില്‍ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക അടക്കം നഷ്ടം രേഖപ്പെടുത്തി. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും വര്‍ധിച്ചു. 0.11 ശതമാനം വര്‍ധനയോടെ ബാരലിന് 65.86 എന്ന നിലയിലേക്കാണ് എണ്ണ വില ഉയര്‍ന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂന്ന് പൈസയുടെ നഷ്ടത്തോടെ 87.16 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

Stock markets decline in early trade after 4-day rally in-line with weak Asian peers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT