stock market down ഫയൽ
Business

ഓഹരി വിപണിയില്‍ ഇടിവ്, ടെക് കമ്പനികള്‍ നഷ്ടത്തില്‍; രൂപയും താഴേക്ക്

ഓഹരി വിപണിയില്‍ ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 281 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.

ആഗോള വിപണിയില്‍ എണ്ണവില കാര്യമായി കുറയാതെ ഉയര്‍ന്ന തലത്തില്‍ തന്നെ നില്‍ക്കുന്നതാണ് വിപണിയെ ബാധിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 114 ഡോളറിന് മുകളിലാണ്. ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഭാരത് ഇലക്ട്രോണിക്‌സ്, മാരുതി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു പൈസയുടെ നഷ്ടമാണ് നേരിട്ടത്. 95.22ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഡോളര്‍ ശക്തമായ നിലയില്‍ തുടരുന്നതുമാണ് രൂപയ്ക്ക് വിനയായത്.

Stock markets fall in early trade amid persistently elevated crude oil prices, IT selling

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു'; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

'ലോകത്തെ ഏറ്റവും മികച്ച റോഡുകള്‍ ഇന്ത്യയില്‍!'; വിനോദ സഞ്ചാരിയുടെ വിഡിയോ വൈറല്‍

ജോടുകല്ലിലെ പന്തൽ പൊളിക്കാൻ നീക്കം: കാസർഗോഡ് അതിർത്തി ഗ്രാമത്തിൽ സംഘർഷാവസ്ഥ; ഭജനയും പ്രാർത്ഥനയുമായി ഹൈന്ദവ സംഘടനകൾ

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം നാളെ അടയ്ക്കും; നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ

തെങ്ങോലയിൽ വിരിഞ്ഞു വിസ്മയങ്ങൾ: അരവത്ത് കരകൗശല ഉൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു