പ്രതീകാത്മക ചിത്രം 
Business

വിമാന സര്‍വീസ് വിലക്ക് അനിശ്ചിതമായി നീട്ടി

ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ നിയന്ത്രണം നീട്ടിയതായാണ് ഡിജിസിഎ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ നിയന്ത്രണം നീട്ടിയതായാണ് ഡിജിസിഎ ഉത്തരവില്‍ പറയുന്നത്.

ഇന്നുവരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം. ജനുവരി 19ന് ആണ് ഫെബ്രുവരി 28 വരെ വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ സസ്‌പെന്‍ഷന്‍ പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു. 

രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 രാജ്യങ്ങളിലേക്കു രാജ്യത്തുനിന്നു വിമാന സര്‍വീസ് ഉണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍