Tata Motors, M&M, other auto stocks rise up to 4% Ai image
Business

സെപ്റ്റംബര്‍ 22ന് കാറുകളുടെ വില കുറയും, ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് ടാറ്റ മോട്ടോഴ്‌സ്, ഓട്ടോ ഓഹരികളില്‍ റാലി

കഴിഞ്ഞയാഴ്ച നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞയാഴ്ച നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300 ഓളം പോയിന്റ് മുന്നേറി 81,000ന് മുകളില്‍ എത്തി. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ച് വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന വാഹന കമ്പനികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓട്ടോ ഓഹരികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ടാറ്റ മോട്ടോഴ്‌സ്, എംആന്റ്എം ഓഹരികള്‍ നാലുശതമാനമാണ് ഉയര്‍ന്നത്.

ഓട്ടോ സൂചിക ഒന്നടങ്കം 1.5 ശതമാനമാണ് കുതിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ മാത്രം ഓഹരി വില 710 കടന്നു. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന ടാറ്റ മോട്ടോഴ്‌സിന്റെ പ്രഖ്യാപനമാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചത്.

സെപ്റ്റംബര്‍ 22ന് പുതിയ ജിഎസ്ടി സ്ലാബ് നിലവില്‍ വരുമ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെ വിവിധ കാര്‍ മോഡലുകളുടെ വിലയില്‍ 1.55 ലക്ഷത്തിന്റെ വരെ കുറവുണ്ടാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഓട്ടോ ഓഹരികള്‍ക്ക് പുറമേ ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളും നേട്ടം സ്വന്തമാക്കി. അതേസമയം ടിസിഎസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Tata Motors, M&M, other auto stocks rise up to 4% amid price cuts by some automakers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

SCROLL FOR NEXT