ഫയല്‍ ചിത്രം 
Business

ടാറ്റാ മോട്ടേഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു; വെള്ളിയാഴ്ച പ്രാബല്യത്തില്‍

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. വാണിജ്യ വാഹനങ്ങളുടെ സെഗ്മെന്റില്‍ 2.5 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചത്. ജൂലൈ ഒന്നിന് പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ടാറ്റാ മോട്ടേഴ്‌സ് വില വര്‍ധിപ്പിക്കുന്നത്. ഏപ്രിലില്‍ 2.5 ശതമാനം വരെ വില വര്‍ധിപ്പിച്ചിരുന്നു. 

നിലവില്‍ രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 80 ശതമാനത്തിലധികമാണ് ടാറ്റയുടെ വിഹിതം. ഇലക്ട്രിക് കാറുകളുടെ വില്‍പ്പനരംഗത്ത് ഉണ്ടായ നേട്ടം, വാണിജ്യ വാഹനരംഗത്തും സമാനമായ പരീക്ഷണം നടത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞമാസമാണ് വാണിജ്യ വാഹനരംഗത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ടാറ്റ പുറത്തിറക്കിയത്. ടാറ്റ എയിസ് ഇവി എന്ന പേരിലാണ് ആദ്യ ഇലക്ട്രിക് ട്രക്ക് അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം