ടിസിഎസ് ഓഹരിയില്‍ 2.86 ശതമാനത്തിന്റെ നേട്ടം പ്രതീകാത്മക ചിത്രം
Business

അഞ്ച് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 59,000 കോടിയുടെ വര്‍ധന; സെന്‍സെക്‌സ് 73,000ന് മുകളില്‍, മുന്നേറ്റം

വന്‍കിട കമ്പനികളുടെ തോളിലേറി ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വന്‍കിട കമ്പനികളുടെ തോളിലേറി ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ടിസിഎസ്, സണ്‍ഫാര്‍മ, മാരുതി സുസുക്കി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണിയെ ഈ വന്‍കിട ഓഹരികളുടെ മുന്നേറ്റം സ്വാധീനിക്കുകയായിരുന്നു.

സെന്‍സെക്‌സ് 73000ന് മുകളിലും നിഫ്റ്റി 22,193 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്. ഏകദേശം 0.4 ശതമാനത്തിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. ടാറ്റ ഗ്രൂപ്പില്‍ പെട്ട അഞ്ചു ഓഹരികളും വലിയ മുന്നേറ്റം രേഖപ്പെടുത്തിയതാണ് ഇന്നത്തെ പ്രത്യേകത. സെന്‍സെക്‌സില്‍ ടിസിഎസ് ആണ് മുന്നിട്ടുനില്‍ക്കുന്നത്. 2.86 ശതമാനത്തിന്റെ നേട്ടത്തോടെ 4,114 രൂപയിലാണ് ടിസിഎസ് ഓഹരി ക്ലോസ് ചെയ്തത്. ടാറ്റ മോട്ടേഴ്‌സ് ആണ് ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ രണ്ടാം സ്ഥാനത്ത്. 2.81 ശതമാനം നേട്ടത്തോടെ 963 രൂപയിലേക്കാണ് ടാറ്റ മോട്ടേഴ്‌സ് ഓഹരി മുന്നേറിയത്. വരുമാനം വര്‍ധിക്കുമെന്ന കമ്പനിയുടെ പ്രതീക്ഷയാണ് ഓഹരിയില്‍ പ്രതിഫലിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടാറ്റ സ്റ്റീല്‍ ഓഹരിയില്‍ 1.09 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ടൈറ്റന്‍, ട്രെന്റ് കമ്പനികളും നേട്ടം ഉണ്ടാക്കി. ഇന്ന് ഒറ്റ ദിവസം കൊണ്ട് ഈ അഞ്ചുകമ്പനികളുടെ വിപണി മൂല്യത്തില്‍ 59000 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം