N Chandrasekaran, Noel Tata pti/file
Business

'മൂല്യം തകരാന്‍ അനുവദിക്കില്ല', ടാറ്റ സണ്‍സിനെ സ്വകാര്യ കമ്പനിയായി നിലനിര്‍ത്തും; തന്ത്രപരമായ നീക്കവുമായി ട്രസ്റ്റ്‌സ്

ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിനെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ പുനഃസംഘടനാ നിര്‍ദ്ദേശവുമായി ടാറ്റാ ട്രസ്റ്റ്‌സ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിനെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ പുനഃസംഘടനാ നിര്‍ദ്ദേശവുമായി ടാറ്റാ ട്രസ്റ്റ്‌സ്. ടാറ്റ സണ്‍സിനെ ബാങ്കിതര ധനകാര്യ കമ്പനിയോ കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയോ അല്ലാത്ത രീതിയില്‍ പുനഃസംഘടിപ്പിക്കാനുള്ള തന്ത്രപരമായ പദ്ധതിയാണ് ടാറ്റ ട്രസ്റ്റ്‌സ് നിര്‍ദേശിച്ചത്. ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാതെ സ്വകാര്യ സ്ഥാപനമായി നിലനിര്‍ത്താന്‍ നിര്‍ണായക നീക്കമാണ് മുഖ്യ ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റ്‌സ് നടത്തിയിരിക്കുന്നത്.

ടാറ്റ സണ്‍സിന്റെ ഭാവി ഉടമസ്ഥാവകാശത്തെയും ഭരണത്തെയും ചൊല്ലി ടാറ്റ ട്രസ്റ്റ്‌സും ടാറ്റ സണ്‍സ് ബോര്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ പശ്ചാത്തലത്തിലാണ് പുനഃസംഘടന നിര്‍ദേശം. ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊലൂഷന്‍സ്, ടാറ്റ കണ്‍സള്‍ട്ടിങ് എന്‍ജിനീയേഴ്‌സ് എന്നി കമ്പനികളെ ടാറ്റ സണ്‍സുമായി ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതു വിജയിച്ചാല്‍ ടാറ്റയുടെ വ്യവസായങ്ങളുടെ നിക്ഷേപ കമ്പനി എന്ന ഗണത്തില്‍ നിന്ന് ടാറ്റ സണ്‍സിനെ ഓപ്പറേറ്റിങ് കമ്പനി എന്ന വിഭാഗത്തിലേക്ക് മാറ്റാന്‍ സാധിക്കും. ഇതോടെ പൊതു ഓഹരി വിപണിയില്‍ ഇറങ്ങാതെ സ്വകാര്യമേഖലയില്‍ തുടരാനും കഴിയുമെന്നാണ് നിഗമനം. പദ്ധതി പരിഗണിക്കാനും ആര്‍ബിഐയില്‍ നിന്ന് മുന്‍കൂട്ടി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് തേടാനും ടാറ്റ ട്രസ്റ്റ്‌സ്, ടാറ്റ സണ്‍സ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ ട്രസ്റ്റ്‌സിന് ആണ്. 2022 മുതല്‍ അപ്പര്‍ ലെയര്‍ നോണ്‍ ബാങിങ് ഫിനാന്‍ഷ്യല്‍ എന്ന ഗണത്തിലാണ് ടാറ്റ സണ്‍സ്. ഈ വിഭാഗത്തിലുള്ള കമ്പനികള്‍ മൂന്ന് വര്‍ഷത്തിനകം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നതാണ് ചട്ടം. ലിസ്റ്റിങ് നടത്തിയാല്‍ ബിസിനസ് എതിരാളികള്‍ ഉള്‍പ്പെടെ ആര്‍ക്കും ടാറ്റയുടെ ഓഹരികള്‍ വാങ്ങാനാകും. ഇതു കമ്പനികളുടെ സ്വാഭാവം മാറാനും മൂല്യങ്ങള്‍ തകരാനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായ നോയല്‍ ടാറ്റയാണ് പുതിയ പുനഃസംഘടന നിര്‍ദേശവുമായി രംഗത്തുവന്നത്.

രണ്ട് ഓപ്പറേറ്റിങ് കമ്പനികളെ ടാറ്റാ സണ്‍സിലേക്ക് ലയിപ്പിക്കുന്നതോടെ കമ്പനിയുടെ വരുമാന ഘടന പൂര്‍ണ്ണമായും മാറും. സാമ്പത്തിക നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതല്‍ തുക നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭ്യമാകുന്നതോടെ ടാറ്റാ സണ്‍സ് എന്‍ബിഎഫ്‌സി അല്ലെങ്കില്‍ സിഐസി പരിധിയില്‍ നിന്ന് സ്വാഭാവികമായി ഒഴിവാക്കപ്പെടും. ഇതോടെ ലിസ്റ്റിങ് മാനദണ്ഡങ്ങളില്‍ നിന്ന് വിടുതല്‍ നേടാമെന്നാണ് ട്രസ്റ്റുകളുടെ കണക്കുകൂട്ടല്‍.

Tata Trusts propose Tata Sons rejig to retain holding company's private status

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പത്തു പേരെ നിയമിക്കുമ്പോള്‍ മൂന്നും വനിതകള്‍; വന്‍ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്

തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ അവസരം; ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം, ഫീസ് ഇല്ല

മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

ഉമേഷിന് വിനയായത് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സിപിഎം അനുകൂല നിലപാട്; കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം