deposit scheme പ്രതീകാത്മക ചിത്രം
Business

കൂടുതല്‍ നേട്ടം, ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി; കൂടെ എസ്‌ഐപിയും

റിസക് എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ കൂടുതലായും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ് ആശ്രയിച്ച് വരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

റിസക് എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ കൂടുതലായും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ് ആശ്രയിച്ച് വരുന്നത്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് തെരയുന്നവര്‍ക്ക് സര്‍ക്കാര്‍ ട്രഷറി ഒരു നല്ല ഓപ്ഷനാണ്.

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശയാണ് സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് ലഭിക്കുന്നത്. കൂടാതെ 100 ശതമാനം സുരക്ഷിതത്വവും ട്രഷറി എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. കേരള സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 5.40 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് പലിശ ലഭിക്കുക. ട്രഷറിയില്‍ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ട്.

നേട്ടം വര്‍ധിപ്പിക്കാനുള്ള സ്ട്രാറ്റജി

എഫ്ഡി ലാഡറിങ് സ്ട്രാറ്റജി ഉപയോഗിച്ചാല്‍ ട്രഷറി ഡെപ്പോസിറ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. കൈയിലുള്ള തുക മുഴുവന്‍ ഒറ്റ എഫ്ഡിയില്‍ നിക്ഷേപിക്കാതെ ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിലുള്ള എഫ്ഡികളില്‍ നിക്ഷേപിക്കുന്നതാണ് എഫ്ഡി ലാഡറിങ്. ഇതുവഴി കൂടുതല്‍ ലിക്വിഡിറ്റി ഉറപ്പാക്കാന്‍ സാധിക്കും.

എഫ്ഡികളില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന പലിശ തുക ട്രഷറി സേവിങ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക. ഈ തുക വീണ്ടും നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ടിലെത്തുന്ന പലിശ തുക ഉപയോഗിച്ച് ട്രഷറി ആര്‍ഡി ആരംഭിക്കുകയോ, എസ്‌ഐപി വഴി മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് മാറ്റുകയോ പരിഗണിക്കാവുന്നതാണ്. ഇത് ഒറ്റ നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ പണം കണ്ടെത്താന്‍ സഹായിക്കും.

treasury deposit FD laddering strategy plus SIP

തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മാസ്‌കും; പൊലീസിനെ കണ്ടപ്പോള്‍ ബസിലെ വിന്‍ഡോ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമം; മധുര സ്വര്‍ണകവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

മാനവീയം വീഥിയിലെ വിലക്ക്; സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം

അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം, യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഫോൺ ചാർജ് ചെയ്യാനിട്ട് കുളിക്കാൻ പോയി; മടങ്ങിവന്നപ്പോൾ അക്കൗണ്ടിൽ നിന്ന് കവർന്നത് 2.79 ലക്ഷം രൂപ

ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍