ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ കുത്തനെ ഇടിഞ്ഞ് എണ്ണവില. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 91 ഡോളറിലേക്കാണ് താഴ്ന്നത്. ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.
വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഇറാനെതിരായ സൈനിക ആക്രമണങ്ങളില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചത്. അതേസമയം ഹോര്‍മുസ് കടിലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തത്കാലം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ ഒരു സമാധാന കരാര്‍ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
അതിനിടെ ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു. കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെങ്കിലും സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളില്‍ ഉല്‍പ്പാദനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ മധ്യസ്ഥതയില്‍ റഷ്യന്‍- യുക്രൈന്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച മുതല്‍ നടത്തുന്ന രണ്ടുദിവസത്തെ ചര്‍ച്ചയിലും വിപണിക്ക് പ്രതീക്ഷയുണ്ട്. നാലരവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ വരുമോ എന്ന ആകാംക്ഷയിലാണ് വിപണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates