ധനമന്ത്രി നിര്‍മല സീതാരാമന്‍ എക്സ്
Business

Union Budget 2025: മിഡില്‍ക്ലാസിനെ ശക്തിപ്പെടുത്തും, വികസിത ഭാരതത്തിലേക്കുള്ള യാത്ര; സമ്പൂര്‍ണ ദാരിദ്ര്യം നിര്‍മാര്‍ജനം ലക്ഷ്യം

ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.

വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വികസനത്തിലൂടെ ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുമെന്നും അവര്‍ പറഞ്ഞു. മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശരിവെയ്ക്കുന്നതാണ് നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു', യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

SCROLL FOR NEXT