upi payment ai image
Business

ഉപഭോക്താക്കള്‍ക്ക് യുപിഐ തുടര്‍ന്നും സൗജന്യം, വ്യാപാരികള്‍ക്ക് 'നാമമാത്ര' നിരക്ക്: വിശദീകരണവുമായി കേന്ദ്രം

ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യുപിഐ തുടര്‍ന്നും സൗജന്യമായി ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യുപിഐ തുടര്‍ന്നും സൗജന്യമായി ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വിഭാഗം വ്യാപാരികളുടെ ഇടപാടുകള്‍ക്ക് മാത്രമേ ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ചാര്‍ജ് ബാധകമാകുകയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) കൊണ്ടുവന്നാല്‍ മാത്രമേ ഇതിന് സാധ്യതയുള്ളൂ. എങ്കിലും ചാര്‍ജ് നാമമാത്രമായിരിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ നീക്കത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ആശങ്കകള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഡെബിറ്റ് ആന്റ് ക്രെഡിറ്റ് കാര്‍ഡ് എംഡിആര്‍ നിരക്കുകളേക്കാള്‍ വളരെ കുറഞ്ഞ നാമമാത്ര നിരക്ക് മാത്രമേ, നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വ്യാപാരി ഇടപാടുകള്‍ക്കും ഈടാക്കൂ. യുപിഐയുടെ ദീര്‍ഘകാല സുസ്ഥിരതയും സാങ്കേതിക പുരോഗതിയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി. സാധാരണ ഉപഭോക്താക്കളുടെമേല്‍ തടസ്സമില്ലാതെ നിരക്കുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള പെട്ടെന്നുള്ള തീരുമാനമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

യുപിഐയുടെ അതിവേഗമുള്ള വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷ, തട്ടിപ്പുകള്‍ തടയല്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിരന്തരമായ നിക്ഷേപം ആവശ്യമാണ്. അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് സബ്‌സിഡികളെ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ല. യുപിഐയെ ശക്തവും ഭാവിക്ക് അനുയോജ്യവുമാക്കി മാറ്റാന്‍ സന്തുലിതമായ ചട്ടക്കൂട് ആവശ്യമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഈ നയപരമായ മാറ്റത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തികച്ചും വ്യാജവുമാണെന്നും ചൂണ്ടിക്കാട്ടി.

UPI free for users, merchants may face ‘nominal’ fee: Government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

'അയാളുടെ ഹൃദയം അതിരുകളില്ലാത്ത ആകാശം പോലെ സ്വതന്ത്രമായിരുന്നു'; ​ഗെറ്റപ്പുകളിൽ ഞെട്ടിച്ച് യഷ്, 'ടോക്സിക്' ട്രെയ്‌ലർ

പാക് ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വാഹന പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു!, പുതിയ ബജാജ് പള്‍സര്‍ 150 ഡീലര്‍ഷിപ്പില്‍; അറിയാം മാറ്റങ്ങള്‍

കൊങ്കൺ റെയിൽവേയിൽ 134 ഒഴിവുകൾ; ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരം, അഭിമുഖത്തിലൂടെ നിയമനം