'അയാളോട് മിണ്ടാൻ പോലും താത്പര്യമില്ല; വിടവാങ്ങൽ മത്സരവും വേണ്ട'! റൊണാൾഡോ

പരിശീലകൻ ജോർജ് ജീസസിനോടുള്ള കലിപ്പ് തീരാതെ പോർച്ചു​ഗൽ ഇതിഹാസം
Cristiano Ronaldo with nations league trophy
Cristiano Ronaldox
Updated on: 
1 min read

ലിസ്ബൻ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിടവാങ്ങല്‍ മത്സരം നടത്താനുള്ള പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വിരമിച്ചതിന് ശേഷം വീണ്ടും പോര്‍ച്ചുഗല്‍ ജേഴ്‌സി അണിയാന്‍ താത്പര്യമില്ലെന്നാണ് റൊണാള്‍ഡോയുടെ നിലപാട്. പരിശീലകൻ ജോർജ് ജീസസിനോടുള്ള കലിപ്പാണ് റൊണാൾഡോയുടെ താത്പര്യക്കുറവിന്റെ പ്രധാന കാരണം.

സൂപ്പർ താരത്തിന്റെ പരിശീലകനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ള ശ്രമങ്ങൾക്ക് പോർച്ചു​ഗീസ് ഫെഡറേഷൻ ശ്രമം നടത്തിയിരുന്നു. ഇരുവരും ഫോണിലൂടെ സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാനുള്ള നീക്കമാണ് അണിയറയിൽ നടന്നത്. എന്നാൽ ജോർജ് ജീസസിനോട് സംസാരിക്കാൻ പോലും തനിക്ക് താത്പര്യമില്ലെന്ന കടുത്ത നിലപാടിലാണ് ക്രിസ്റ്റ്യാനോ എന്നാണ് പുറത്തു വരുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് അപ്രതീക്ഷിതമായി 41ാം വയസിൽ ക്രിസ്റ്റ്യാനോ പോർച്ചു​ഗൽ ടീമിന്റെ പടിയിറങ്ങുകയാണെന്നു വ്യക്തമാക്കി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്തയാഴ്ചത്തെ യുവേഫ നേഷന്‍സ് ലീഗില്‍ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ കാണാമെന്ന് ആരാധകരും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും പ്രതീക്ഷിച്ചിരിക്കേ ആണ് വിരമിക്കല്‍ പ്രഖ്യാപനം ക്രിസ്റ്റ്യാനോ നടത്തിയത്.

Cristiano Ronaldo with nations league trophy
ക്യാച്ചെടുക്കാൻ 3 പേർ, എല്ലാവരും മേലോട്ട് നോക്കി നിന്നു...! പാകിസ്ഥാന് ട്രോൾ മഴ

ഇതിന് പിന്നാലെ റൊണാള്‍ഡോയ്ക്ക് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം നടത്താന്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ തന്റെ വിരമിക്കലിന് കാരണക്കാരനായ ജോര്‍ജ് ജീസസ് പരിശീലിപ്പിക്കുന്ന ദേശീയ ടീമില്‍ കളിക്കില്ലെന്നാണ് റൊണാള്‍ഡോയുടെ ഉറച്ച തീരുമാനമെന്ന് പോര്‍ച്ചുഗലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം എന്ന ഫുട്‌ബോള്‍ ഫെഡറേഷന്റെ മോഹം പ്രതിസന്ധിയിലായി.

നേഷന്‍സ് ലീഗില്‍ വെയ്ല്‍സിനെതിരായ മത്സരത്തിനിടെയാണ് റൊണാൾഡോയും കോച്ച് ജീസസും തെറ്റുന്നത്. പോര്‍ച്ചുഗല്‍ നായകനെ വാംഅപ്പ് ചെയ്യിച്ചെങ്കിലും കോച്ച് കളത്തിലിറക്കിയില്ല. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിലും റൊണാൾഡോയെ കളിപ്പിക്കില്ലെന്ന് ജീസസ് വ്യക്തമാക്കി. കോച്ചിന്റെ തീരുമാനത്തില്‍ അതൃപ്തനായ റൊണാള്‍ഡോ ആരോടും പറയാതെ ടീം ക്യാംപ് വിട്ടു.

പിന്നീട് ടീം അം​ഗങ്ങളോടും ആരാധകരോടും പരസ്യമായി മാപ്പ് പറഞ്ഞ് സിആർ സെവൻ രം​ഗത്തെത്തിയിരുന്നു. അനുവാദമില്ലാതെ ടീം വിട്ടതോടെ റൊണാള്‍ഡോയ്ക്ക് ഫുട്‌ബോള്‍ ഫെഡറേഷന്‍ 30 ദിവസത്തെ വിലക്കും പിഴയും ചുമത്തുകയും ചെയ്തു. വിലക്ക് കഴിഞ്ഞതോടെ ഈ മാസത്തെ മത്സരങ്ങള്‍ക്കുളള ടീമില്‍ കോച്ച് റൊണാള്‍ഡോയുടെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ അതിനൊന്നും നിൽക്കാതെയാണ് ഇതിഹാസത്തിന്റെ വിരമിക്കൽ പ്രഖ്യാപനം വന്നത്.

Cristiano Ronaldo with nations league trophy
'സിക്‌സില്‍' രോഹിതിനെ കാത്ത് 2 'യമണ്ടന്‍' ലോക റെക്കോര്‍ഡുകള്‍!
Cristiano Ronaldo with nations league trophy
61 റണ്‍സിനിടെ ഇന്ത്യ 5 പാക് വിക്കറ്റുകള്‍ പിഴുതു, പക്ഷേ... 'ഹംസ' കണക്കുകൂട്ടൽ തെറ്റിച്ചു!

The Portuguese Football Federation wants to organise a special tribute, but Cristiano Ronaldo is unwilling to return for one final appearance. A phone call between Ronaldo and Portugal manager Jorge Jesus, arranged through federation president Pedro Proença, was scheduled for yesterday but never took place

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER