ക്യാച്ചെടുക്കാൻ 3 പേർ, എല്ലാവരും മേലോട്ട് നോക്കി നിന്നു...! പാകിസ്ഥാന് ട്രോൾ മഴ

അണ്ടർ 19 ഏഷ്യാ കപ്പിൽ പാകിസ്ഥാന്റെ ഫീൽഡിങ് അബദ്ധം
India vs Pakistan U19 Asia Cup
India vs Pakistan U19 Asia Cup
Updated on: 
1 min read

അല്‍ അമിറാത്ത് (ഒമാന്‍): അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ വിജയിച്ചെങ്കിലും പാക് താരങ്ങൾക്ക് ട്രോൾ മഴ. പാക് ടീമിന് ഫീൽഡിങിനിടെ സംഭവിച്ച അബ​ദ്ധമാണ് ട്രോളിനു വിധേയമായത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഇന്നിങ്‌സിനിടെ പാകിസ്ഥാൻ താരങ്ങൾ ക്യാച്ച് കൈവിട്ടതാണ് വലിയ ചർച്ചയായത്.

ഇന്ത്യയുടെ കാവ്യ പരേഷ് പട്ടേൽ പൊക്കിയടിച്ച പന്ത് കൈപ്പിടിയിലൊതുക്കാൻ മൂന്ന് പാക് താരങ്ങൾ ഓടിയെത്തുകയായിരുന്നു. എന്നാൽ മൂന്ന് പേരും പന്ത് പിടിച്ചില്ല. ഇന്ത്യൻ താരം ഔട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ അബദ്ധം കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ വരെ ചിരിച്ചു പോയി.

India vs Pakistan U19 Asia Cup
61 റണ്‍സിനിടെ ഇന്ത്യ 5 പാക് വിക്കറ്റുകള്‍ പിഴുതു, പക്ഷേ... 'ഹംസ' കണക്കുകൂട്ടൽ തെറ്റിച്ചു!

ഇന്ത്യൻ ബാറ്റിങിന്റെ 44ാം ഓവറിൽ മുഹമ്മദ് സയ്യാം എറിഞ്ഞ ലെങ്ത് ബോൾ നേരിട്ട കാവ്യ പട്ടേൽ ക്രീസിന് പുറത്തേക്കിറങ്ങി അടിക്കാൻ ശ്രമിച്ചു. എന്നാൽ പന്ത് ബാറ്റിൽതട്ടി ഉയർന്നുപൊങ്ങി. ക്യാച്ചെടുക്കാനായി സയ്യാമും ഫീൽഡർ ഉസ്മാൻ ഖാനും വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഒരേ സമയം ഓടിയെത്തി. എന്നാൽ ആശയക്കുഴപ്പത്തിൽ ആരും ക്യാച്ചെടുത്തില്ല. പന്ത് നിലത്തു വീണു. തുടർന്ന് സഹതാരങ്ങളോട് സയ്യാം രോഷം പ്രകടിപ്പിക്കുന്നതും വിഡിയോയിലുണ്ട്.

India vs Pakistan U19 Asia Cup
'സിക്‌സില്‍' രോഹിതിനെ കാത്ത് 2 'യമണ്ടന്‍' ലോക റെക്കോര്‍ഡുകള്‍!
India vs Pakistan U19 Asia Cup
2003ല്‍ ജവഗല്‍ ശ്രീനാഥ്, 2026ല്‍ ഗുര്‍നൂര്‍ ബ്രാര്‍; ഇന്ത്യന്‍ പേസര്‍ക്ക് നേട്ടം!
Summary

The U19 Asia Cup clash between India and Pakistan witnessed a hilarious moment and on expected lines it soon went viral on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER