

വെല്ലിങ്ടന്‍: ഏകദിന ക്രിക്കറ്റില്‍ സമീപകാലത്തൊന്നും തകര്‍ക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത 2 അപൂര്‍വ ലോക റെക്കോര്‍ഡുകള്‍ക്ക് അരികിലാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ രോഹിത് ശര്‍മ. ഏകദിന ഫോര്‍മാറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ മുന്‍നിരയിലുള്ള ആളാണ് ഹിറ്റ്മാന്‍. മറ്റൊരു താരത്തിനും ഏകദിനത്തില്‍ 3 ഇരട്ട സെഞ്ച്വറികള്‍ ഇല്ല.
ഇതിനൊപ്പമാണ് അപൂര്‍വമായ രണ്ട് ലോക റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ശേഷിക്കുന്ന 3 പോരാട്ടങ്ങളില്‍ നിന്നു രോഹിത് ഈ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമോ എന്ന കൗതുകത്തിലാണ് ആരാധകര്‍.
സിക്‌സിലാണ് ഈ രണ്ട് റെക്കോര്‍ഡുകള്‍. 17 സിക്‌സുകള്‍ കൂടി രോഹിത് അടിച്ചെടുത്താല്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 400 സിക്‌സുകള്‍ നേടുന്ന ലോകത്തിലെ ആദ്യ താരമായി രോഹിത് മാറും. 27 സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3 ഫോര്‍മാറ്റിലുമായി 700 സിക്‌സുകള്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ താരമായും രോഹിത് മാറും. നിലവില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡ് രോഹിതിന്റെ പേരില്‍ തന്നെയാണ്. 293 ഏകദിന മത്സരങ്ങളില്‍ നിന്നു രോഹിതിന് 383 സിക്‌സുകളുണ്ട്. താരമാണ് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദി. 351 സിക്‌സുകള്‍. മൂന്നാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. 331 സിക്‌സുകള്‍.
നേരത്തെ രണ്ടാം ഏകദിനത്തില്‍ രണ്ട് സിക്‌സുകള്‍ പറത്തി രോഹിത് മറ്റൊരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരുന്നു. ന്യൂസിലന്‍ഡ് മണ്ണില്‍ ഏറ്റവും കൂടുതല്‍ ഏകദിന സിക്‌സുകള്‍ പറത്തുന്ന സന്ദര്‍ശക ബാറ്റര്‍ എന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. താരം നിലവില്‍ കിവീസ് മണ്ണില്‍ നേടിയത് 51 സിക്‌സുകള്‍. 50 സിക്‌സുകള്‍ നേടിയ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍
രോഹിത് ശര്‍മ: 293 മത്സരങ്ങള്‍, 383 സിക്‌സുകള്‍
ഷാഹിദ് അഫ്രീദി: 398 മത്സരങ്ങള്‍, 351 സിക്‌സുകള്‍
ക്രിസ് ഗെയ്ല്‍: 301 മത്സരങ്ങള്‍, 331 സിക്‌സുകള്‍
സനത് ജയസൂര്യ: 445 മത്സരങ്ങള്‍, 270 സിക്‌സുകള്‍
എംഎസ് ധോനി: 350 മത്സരങ്ങള്‍, 229 സിക്‌സുകള്‍
ഇയാന്‍ മോര്‍ഗന്‍: 248 മത്സരങ്ങള്‍, 220 സിക്‌സുകള്‍
എബി ഡിവില്ല്യേഴ്‌സ്: 228 മത്സരങ്ങള്‍, 204 സിക്‌സുകള്‍
ബ്രണ്ടന്‍ മക്കെല്ലം: 260 മത്സരങ്ങള്‍, 200 സിക്‌സുകള്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍: 463 മത്സരങ്ങള്‍, 195 സിക്‌സുകള്‍
ജോസ് ബട്‌ലര്‍: 204 മത്സരങ്ങള്‍, 193 സിക്‌സുകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates