61 റണ്‍സിനിടെ ഇന്ത്യ 5 പാക് വിക്കറ്റുകള്‍ പിഴുതു, പക്ഷേ... 'ഹംസ' കണക്കുകൂട്ടൽ തെറ്റിച്ചു!

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ത്രില്ലര്‍ വിജയവുമായി പാകിസ്ഥാന്‍
Hamza Zahoor batting
Hamza Zahoorx
Updated on: 
2 min read

അല്‍ അമിറാത്ത് (ഒമാന്‍): അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയെ 3 വിക്കറ്റിനാണ് പാക് കൗമാരപ്പട വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 208 റണ്‍സില്‍ പുറത്താക്കിയ പാകിസ്ഥാന്‍ 48.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ജയത്തോടെ പാകിസ്ഥാന്‍ സെമിയിലേക്ക് കൂടുതല്‍ അടുത്തു. ഏഴാം സ്ഥാനത്തിറങ്ങി സെഞ്ച്വറി നേടി ഒരറ്റത്ത് അക്ഷോഭ്യനായി പൊരുതി നിന്ന പാക് ബാറ്റര്‍ ഹംസ സഹൂറിന്റെ കിടിലന്‍ ബാറ്റിങാണ് ഇന്ത്യന്‍ കണക്കുകൂട്ടല്‍ പാടെ തെറ്റിച്ചത്. താരത്തെ വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്ത്യക്ക് കഴിയാഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി. ഒടുവില്‍ ബൗണ്ടറി നേടി തന്റെ സെഞ്ച്വറിയും ടീമിന്റെ ജയവും ഹംസ കുറിച്ചു.

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്ഥാനെ ഒരു ഘട്ടത്തില്‍ 61 റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഹസ്‌നൈന്‍ അബ്ബാസ് ദാറും ഹംസ സഹൂറും ചേര്‍ന്നുള്ള സഖ്യം ഇന്ത്യന്‍ പ്രതീക്ഷകള്‍ അടിച്ചു നിരപ്പാക്കി പാകിസ്ഥാന് ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നു 107 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

ഹംസ സഹൂര്‍ 3 സിക്‌സും 10 ഫോറും സഹിതം 100 റണ്‍സെടുത്തു പുറത്താകാതെ പാകിസ്ഥാനെ ജയത്തിലെത്തിച്ചു. ഹസ്‌നൈന്‍ അബ്ബാസ് 38 റണ്‍സുമായും തിളങ്ങി. അബ്ദുല്‍ ഖാദിര്‍ (20), ഓപ്പണര്‍ ഉസ്മാന്‍ ഖാന്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റര്‍മാര്‍.

ഇന്ത്യക്കായി മനാല്‍ ചൗഹാന്‍ 3 വിക്കറ്റെടുത്തു. മോഹിത് ഉല്‍വ 2 വിക്കറ്റ് സ്വന്തമാക്കി. ഇഷാന്‍ സൂദ്, കാവ്യ പരേഷ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Hamza Zahoor batting
2003ല്‍ ജവഗല്‍ ശ്രീനാഥ്, 2026ല്‍ ഗുര്‍നൂര്‍ ബ്രാര്‍; ഇന്ത്യന്‍ പേസര്‍ക്ക് നേട്ടം!

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.3 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ജുന്‍ രജ്പുതിന്റെ സെഞ്ച്വറിയാണ് (85 പന്തില്‍ 107) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ കാവ്യ പട്ടേല്‍ നടത്തിയ ചെറുത്തുനില്‍പ്പും ഇന്ത്യയ്ക്ക് നിര്‍ണായകമായി. പാകിസ്ഥാനു വേണ്ടി അലി റാസയും റിസ്വാനുല്ലയും മൂന്നു വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

മത്സരത്തിന്റെ തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനി (0) ക്ലീന്‍ ബൗള്‍ഡായി. വികെ വിനീത് എട്ടും യഷ് വര്‍ധന്‍ ചൗഹാന്‍ ഒറ്റ റണ്‍സുമെടുത്തും പവലിയനിലേക്ക് തിരികെ മടങ്ങി. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന താര പുത്രന്മാര്‍ ആര്യവീര്‍ സെവാഗും (22) അന്‍വയ് ദ്രാവിഡും (10) ചെറിയ സ്‌കോറില്‍ പുറത്തായത് തിരിച്ചടിയായി. എന്നാല്‍ ഒരുഭാഗത്ത് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ അര്‍ജുന്‍ രജ്പുത് ഇന്ത്യക്ക് രക്ഷകനായി.

ആറാം വിക്കറ്റില്‍ അര്‍ജുനും മനാല്‍ ചൗഹാനും ചേര്‍ന്ന്അ 64 റണ്‍സിന്റെ പാര്‍ട്നര്‍ഷിപ്പ് ഒരുക്കിയത് നിര്‍ണായകമായി. ഇതില്‍ ഏറിയ പങ്കും സ്‌കോര്‍ ചെയ്തത് അര്‍ജുനാണ്. 11 റണ്‍സ് നേടിയ മനാലിനെ വീഴ്ത്തി റിസ്വാനുല്ല ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെയെത്തിയ യഷ് വീര്‍ ഗൗഡിനെ സാക്ഷിയാക്കി അര്‍ജുന്‍ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. എന്നാല്‍ അധികം വൈകാതെ താരം പുറത്തായി. 85 പന്തില്‍ 11 ഫോറും 5 സിക്സും ഉള്‍പ്പെടെ 107 റണ്‍സാണ് അര്‍ജുന്‍ അടിച്ചെടുത്തത്.

അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണത് ടീമിന് തിരിച്ചടിയായി. പാക് ബൗളര്‍മാരായ അലി റാസയും നിഖാബ് ഷഫീഖും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കി. യഷ് വീര്‍ നാല് റണ്‍സുമായി മടങ്ങിയെങ്കിലും കാവ്യ പട്ടേലിന്റെ ചെറുത്തു നില്‍പ്പ് ടീമിനെ 200 കടത്തി. 45 പന്തില്‍ 23 റണ്‍സാണ് കാവ്യ നേടിയത്. 47-ാം ഓവറില്‍ കാവ്യയെ വീഴ്ത്തി മുഹമ്മദ് സയ്യാം ഇന്ത്യന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടു.

നേപ്പാളിനെതിരായ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ എത്തിയത്. അന്ന് ആര്യവീര്‍ സെവാഗ് 52 പന്തില്‍ പുറത്താകാതെ 70 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനി 63 പന്തില്‍ 53 റണ്‍സും നേടി. ഇരുവര്‍ക്കും ഇന്ന് ഫോം കണ്ടെത്തായില്ല.

മറുവശത്ത് യുഎഇയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ ഇറങ്ങിയത്. മത്സരത്തില്‍ ഉസ്മാന്‍ ഖാന്‍ പുറത്താകാതെ 139 റണ്‍സ് നേടിയിരുന്നു. ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരമാണിത്. വിജയിക്കുന്ന ടീമിന് സെമിഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ ശക്തമാക്കാം. നവംബര്‍ 12നാണ് സെമിഫൈനല്‍ മത്സരങ്ങള്‍. നവംബര്‍ 14ന് ഫൈനല്‍ നടക്കും.

Hamza Zahoor batting
രജത് പടിദാര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം ഈ താരം
Hamza Zahoor batting
തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട്; എംഎല്‍എസില്‍ ചരിത്രം കുറിച്ച് ലയണല്‍ മെസി
Summary

Hamza Zahoor wins it for Pakistan! And he completes his hundred! A memorable knock for the young wicket-keeper batter! He walked in to bat with the score at 61/5, and he's helped Pakistan accomplish mission impossible. 100* off 108 balls, he slams a boundary to win it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER