യുപിഐ -UPI ഐഎഎൻഎസ്
Business

യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും, മാറ്റങ്ങള്‍ ഇങ്ങനെ

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (UPI) വഴിയുള്ള ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള സേവനദാതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് സര്‍ക്കുലറിലുണ്ട്.

പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. ഇനി 15 മുതല്‍ സെക്കന്‍ഡുകള്‍ മതിയാകും. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്‌സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകും.

യുപിഐ ഇടപാടുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഫീഡ്ബായ്ക്ക് സമയം കുറയ്ക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുതായി എന്‍പിസിഐ 2025 ഏപ്രില്‍ 26 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഈ ക്രമീകരണങ്ങള്‍ സെന്‍ഡര്‍ ബാങ്കുകള്‍ക്കും, ഗുണഭോക്തൃ ബാങ്കുകള്‍ക്കും, ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള പേയ്മെന്റ് സേവന ദാതാക്കള്‍ക്കും ഗുണം ചെയ്യുമെന്ന് എന്‍പിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്‌മെന്റ് നടത്തുന്നതില്‍ സ്ത്രീകള്‍ മുന്നില്‍; ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT