വാട്‌സ്ആപ്പ് ചാറ്റുകള്‍ മറ്റുള്ളവര്‍ ആക്‌സസ് ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ അപ്‌ഡേറ്റ് പ്രതീകാത്മക ചിത്രം
Business

ഇനി വെബ് വേര്‍ഷനിലും ചാറ്റുകള്‍ ലോക്ക് ചെയ്യാം; സീക്രട്ട് കോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വെബ് വേര്‍ഷന്‍ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന ഫീച്ചറാണ് രഹസ്യ കോഡ്. വാട്‌സ്ആപ്പ് ചാറ്റുകള്‍ മറ്റുള്ളവര്‍ ആക്‌സസ് ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ അപ്‌ഡേറ്റ്.

ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ലാപ്പ്‌ടോപ്പോ, പേഴ്‌സണല്‍ കമ്പ്യൂട്ടറോ ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഫീച്ചര്‍ വളരെയധികം പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് വെബില്‍ ചാറ്റുകളില്‍ ആരും നുഴഞ്ഞുകയറുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പ് വെബില്‍ ചാറ്റുകള്‍ ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് തുറക്കണമെങ്കില്‍ രഹസ്യ കോഡ് നല്‍കേണ്ടി വരും. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ഫീച്ചറാണ് വാട്‌സ്ആപ്പ് വെബിലേക്കും നീട്ടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT