vegetable price hike file
Business

നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു ഉയരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു ഉയരുന്നു. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. വെളുത്തുള്ളിയ്ക്ക് മാർക്കറ്റിൽ കിലോയ്ക്ക് 220 രൂപയായി.

ബീൻസ് കിലോയ്ക്ക് 120 രൂപയാണ് വില. പയറിനും വില വർധിച്ചിട്ടുണ്ട്. 140 രൂപയിലേക്ക് എത്തിയിരിക്കുകയാണ് പയർ വില. ചെറിയ ഉള്ളിയുടെ വില നൂറു രൂപയിൽ എത്തിയിരിക്കുകയാണ്. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. സവാള, തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നി മറ്റു പച്ചക്കറികളുടെ ചില്ലറ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. വരുംദിവസങ്ങളിൽ ഉരുളക്കിഴങ്ങിനും വില കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും പച്ചക്കറികളുടെ വിളവെടുപ്പിനെയും വരവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതാണ് വില വർധനയ്ക്കുള്ള പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതോടെ വില വർധന രൂക്ഷമാവുകയായിരുന്നു. സംസ്ഥാനത്തെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതരസംസ്ഥാനങ്ങളിൽ നിന്നാണ്. ഇവയുടെ വരവ് കുറയുന്നത് വിലയിൽ ഇനിയും മാറ്റം വരാൻ ഇടയാക്കിയേക്കും. ഓണത്തിന് പിന്നാലെ പച്ചക്കറി വില അനിയന്ത്രിതമായി ഉയർന്നിരുന്നു. പിന്നീട് കുറഞ്ഞ വിലയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വർധിച്ചത്.

Vegetable prices skyrocket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?