verse innovation 88 percent revenue growth 
Business

വരുമാനം 88 ശതമാനം വര്‍ധിച്ചു; വെര്‍സേ ഇന്നൊവേഷന്‍ സാമ്പത്തിക കുതിപ്പില്‍

ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ വെര്‍സേ ഇന്നൊവേഷന്റെ വരുമാനത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ വെര്‍സേ ഇന്നൊവേഷന്റെ വരുമാനത്തില്‍ വര്‍ധന. 2025 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടൊപ്പം, സാമ്പത്തിക അച്ചടക്കം പാലിച്ചതിലൂടെ പ്രവര്‍ത്തനങ്ങള്‍ക്കായി അധികം ചെലവഴിക്കുന്ന തുകയായ ഇബിഐടിഡിഎ (EBITDA) ബേണ്‍ 20 ശതമാനം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 1,029 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,930 കോടി രൂപയായി കുതിച്ചുയര്‍ന്നതായി വെര്‍സേ ഇന്നൊവേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ മൊത്തം വരുമാനം 64 ശതമാനം വര്‍ധിച്ച് 2,071 കോടി രൂപയിലെത്തി. കമ്പനി നടത്തിയ ഏറ്റെടുക്കലുകള്‍ ഒഴിവാക്കിയാല്‍ പോലും പ്രവര്‍ത്തന വരുമാനത്തില്‍ 33 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തന വരുമാനം 1,029 കോടി രൂപയില്‍ നിന്ന് 1,373 കോടി രൂപയായാണ് ഉയര്‍ന്നത്. സാമ്പത്തിക കാര്യക്ഷമത വര്‍ദ്ധിപ്പിച്ചതിലൂടെ, നോണ്‍-ക്യാഷ് ഇനങ്ങള്‍ (പണം കൈമാറ്റം ആവശ്യമില്ലാത്ത ചെലവുകള്‍) ഒഴികെയുള്ള ഇബിഐടിഡിഎ ബേണ്‍ 20 ശതമാനം മെച്ചപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കുന്നു. അതായത്, 2024 സാമ്പത്തിക വര്‍ഷത്തിലെ 920 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 738 കോടി രൂപയായി കുറയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മുന്‍നിര വാര്‍ത്താ-വിനോദ പ്ലാറ്റ്ഫോമായ ഡെയ്ലിഹണ്ട് (Dailyhunt), ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള ഷോര്‍ട്ട്-വീഡിയോ ആപ്പായ ജോഷ് (Josh) എന്നിവ വെര്‍സേ ഇന്നൊവേഷന്റെ സാങ്കേതികവിദ്യയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക ഭാഷാ സാങ്കേതികവിദ്യയില്‍ യൂണികോണ്‍ (ഒരു ബില്യണ്‍ ഡോളറില്‍ അധികം മൂല്യമുള്ള സ്വകാര്യ കമ്പനി) പദവി നേടിയ ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണ് വെര്‍സേ ഇന്നൊവേഷന്‍.

verse innovation 88 percent revenue growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT