Vi pack offers 20 OTT apps file
Business

20 ഒടിടി ആപ്പുകള്‍, 200 ലൈവ് ടിവി ചാനലുകള്‍, മള്‍ട്ടി- ഡിവൈസ് സപ്പോര്‍ട്ട്; 200 രൂപയുടെ പ്ലാനുമായി വൊഡഫോണ്‍ ഐഡിയ

പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ പുതിയ വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ പുതിയ വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. വൊഡഫോണ്‍ ഐഡിയയുടെ കണ്ടന്റ് അഗ്രഗേഷന്‍ സര്‍വീസ് ആയ വി മൂവീസ് ആന്റ് ടിവിക്ക് കീഴിലാണ് പുതിയ പ്ലാന്‍. 28 ദിവസത്തെ വാലിഡിറ്റിയില്‍ 200 രൂപ വിലയുള്ള ഈ പ്ലാന്‍, 20 ഓവര്‍ ദി ടോപ്പ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്കും 200ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഗണ്യമായ ഡാറ്റ ആനുകൂല്യങ്ങളിലേക്കും ഒരൊറ്റ സബ്‌സ്‌ക്രിപ്ഷന്‍ വഴി ആക്‌സസ് നല്‍കുന്നു.

നിരവധി സേവനങ്ങള്‍ ഒരൊറ്റ പ്രതിമാസ റീച്ചാര്‍ജിലേക്ക് ഏകീകരിക്കുന്നതിലൂടെ, പ്ലാന്‍ സ്്റ്റാന്‍ഡേര്‍ഡ് പ്രതിമാസ കേബിള്‍ അല്ലെങ്കില്‍ ഡിടിഎച്ച് കണക്ഷനുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമഗ്രമായ ഡിജിറ്റല്‍ വിനോദം സാധ്യമാക്കുന്നു.

ഫീച്ചറുകള്‍:

ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍: ജിയോ ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, മനോരമ മാക്‌സ്, ഫാന്‍കോഡ്, പ്ലേഫിക്‌സ് എന്നിവ അടക്കം 20 സ്ര്ടീങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ പ്ലാന്‍ വഴി പ്രവേശനം നല്‍കുന്നു.

ലൈവ് ടെലിവിഷന്‍ ആക്‌സസ്: 200ലധികം ലൈവ് ടിവി ചാനലുകള്‍ ഉള്‍പ്പെടുന്നു

ഡാറ്റ ആനുകൂല്യം: അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഫൈവ്ജി ഡാറ്റയ്‌ക്കൊപ്പം 30 ജിബി ഹൈ സ്പീഡ് ഡാറ്റയും ലഭിക്കും

മള്‍ട്ടി- ഡിവൈസ് സപ്പോര്‍ട്ട്: നാലു ഡിവൈസുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ പ്ലാനില്‍ ഭൂരിഭാഗം പ്ലാറ്റ്‌ഫോമുകളിലും (സോണിലിവ് ഒഴികെ) ഒരേ സമയം രണ്ട് സ്‌ക്രീനുകളില്‍ വരെ സ്ട്രീം ചെയ്യാം.

Vi pack offers 20 OTT apps, Live TV for Rs. 200

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

'മാധവ് എനിക്ക് സഹോദരനെപ്പോലെ, അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു'

ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ആര്‍ടിഎ

'ആകാശംലോ ഒക താര'യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

അസിഡിറ്റി കുറയ്ക്കാൻ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങൾ, ശീലമാക്കാം കൊഴുപ്പ് കുറഞ്ഞ പാൽ