പുതിയ പാക്കേജുകളുമായി  വി 
Business

പ്രതിമാസ റീചാര്‍ജുകളില്‍ സണ്‍ നെക്സ്റ്റ്, സോണി ലിവ്, 2ജിബി പ്രതിദിന ഡാറ്റ; പുതിയ പാക്കേജുകളുമായി  വി

വി രാജ്യമെമ്പാടുമുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് എന്റര്‍ടൈന്‍മെന്റ് അടങ്ങിയ രണ്ട് പ്രതിമാസ റീചാര്‍ജുകള്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി രാജ്യമെമ്പാടുമുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് എന്റര്‍ടൈന്‍മെന്റ് അടങ്ങിയ രണ്ട് പ്രതിമാസ റീചാര്‍ജുകള്‍ അവതരിപ്പിച്ചു. പ്രതിദിനം 100 എസ്എംഎസ്, ഒടിടി നേട്ടങ്ങള്‍, 2ജിബി പ്രതിദിന ഡാറ്റ എന്നിവ നല്‍കുന്നതാണ് ഒരു മാസം കാലാവധിയുള്ള ഈ പദ്ധതികള്‍. 

വിയുടെ 368 രൂപ റീചാര്‍ജ് വഴി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ടിവിയിലും മൊബൈലിലും സണ്‍ നെക്സ്റ്റ് വഴി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗ്ല തുടങ്ങിയ പ്രാദേശിക ഭാഷാ സിനിമകള്‍, ടിവി ഷോകള്‍, മ്യസിക് വീഡിയോകള്‍ തുടങ്ങിയവ ലഭ്യമാകും. പ്രതിദിനം 100 എസ്എംഎസ്, 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ തുടങ്ങിയവയ്ക്ക് പുറമെയാണിത് ലഭിക്കുന്നത്. ടെലികോം, ടെലികോം ഇതര നേട്ടങ്ങളുടെ കാലാവധി 30 ദിവസമാണ്.

369 രൂപയുടെ റീചാര്‍ജില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സോണി ലിവിന്റെ വന്‍ ലൈബ്രറിയും ലൈവ് സ്‌പോര്‍ട്ടിങ് ആക്ഷനുമാണ് മൊബൈലിലൂടെ 30 ദിവസത്തേക്കു ലഭിക്കുന്നത്. 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കു പുറമെയാണിത്.

പരിധിയില്ലാത്ത ഡാറ്റാ അനുഭവങ്ങള്‍ നല്‍കുന്ന വിയുടെ പുതിയ 368, 369 രൂപ റീചാര്‍ജുകള്‍ 200ജിബി വരെയുള്ള പ്രതിവാര റോള്‍ ഓവര്‍, രാത്രി സമയ (രാത്രി 12 മണി മുതല്‍ രാവിലെ ആറു മണി വരെ) പരിധിയില്ലാത്ത ഡാറ്റ തുടങ്ങിയവയും അധിക ചെലവില്ലാതെ നല്‍കും. 

ഈ റീചാര്‍ജുകള്‍ വി എംടിവി ആപ്പിന്റെ വിഐപി സബ്‌സ്‌ക്രിപ്ഷനും അധികമായി നല്‍കും. വി മൂവീസ്, ടിവി ആപ്പ് (വി എംടിവി), വി ആപ്പ് എന്നിവയിലെ ശക്തമായ ഉള്ളടക്കവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വി എംടിവി 450ല്‍ ഏറെ ടിവി ചാനലുകളും ജനപ്രിയ ന്യൂസ് ചാനലുകളും ഷെമാരൂ, ലയണ്‍സ്‌ഗേറ്റ്, സീ5, അത്രന്‍ഗി, ഹംഗാമാ പ്ലേ, ഡിസ്‌കവറി തുടങ്ങിയ പ്രീമിയം ഒടിടികളും ലഭ്യമാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT