വിവോ എക്‌സ്200 image credit: vivo
Business

കരുത്തുറ്റ ചിപ്‌സെറ്റ്, എക്‌സ്200 സീരീസില്‍ പുതിയ പ്രീമിയം ഫോണുമായി വിവോ; ലോഞ്ച് ജൂലൈയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ എക്‌സ് 200 സീരീസിലെ പുതിയ മോഡല്‍ ജൂലൈയില്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ എക്‌സ് 200 സീരീസിലെ പുതിയ മോഡല്‍ ജൂലൈയില്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. എക്‌സ്200 എഫ്ഇ എന്ന പേരില്‍ കോംപാക്ട് പ്രീമിയം ഫോണ്‍ ഇറക്കാനാണ് കമ്പനിയുടെ പദ്ധതി.

120Hz റിഫ്രഷ് റേറ്റ് സ്‌ക്രീനുള്ള 6.31 ഇഞ്ച് OLED ഡിസ്പ്ലേയായിരിക്കും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുക. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഡൈമെന്‍സിറ്റി 9300+ അല്ലെങ്കില്‍ ഡൈമെന്‍സിറ്റി 9400e ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക. ഒരു കോംപാക്റ്റ് മോഡല്‍ ആയതിനാല്‍ പുതിയ ഫോണിന് ഏകദേശം 200 ഗ്രാം ഭാരം പ്രതീക്ഷിക്കുന്നുണ്ട്. 90W ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്ങിന് പിന്തുണയുള്ള 6,500mAh ബാറ്ററിയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് കരുതുന്നത്.

50MP മെയിന്‍ സെന്‍സറും 3x ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 50MP സോണി IMX882 ടെലിഫോട്ടോ ലെന്‍സും 8MP അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും ഫ്രണ്ട് കാമറ സെല്‍ഫികള്‍ക്കായി ഉപയോക്താക്കള്‍ക്ക് 50MP ഷൂട്ടറും കാമറ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയേക്കാം.വെര്‍ച്വല്‍ മെമ്മറി സവിശേഷതയും 512 ജിബി വരെ സ്റ്റോറേജും ഉപയോഗിച്ച് 16 ജിബി വരെ വികസിപ്പിക്കാന്‍ കഴിയുന്ന 12 ജിബി റാം ഫോണ്‍ വാഗ്ദാനം ചെയ്‌തേക്കും. മറ്റ് X200 മോഡലുകളെപ്പോലെ ഇതിന് IP68, IP69 റേറ്റിങ്ങിനുള്ള സാധ്യതയുണ്ട്. വില ഏകദേശം 50,000 രൂപ മുതലായിരിക്കുമെന്നാണ് പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി