sip investment പ്രതീകാത്മക ചിത്രം
Business

ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടീശ്വരനാകാം!; ഇതാ ഒരു എളുപ്പവഴി

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

ഉദാഹരണത്തിന്, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപ ആവശ്യമായി വരുമെന്ന് കരുതുക. അതായത് ഏകദേശം 2035ല്‍. ശരാശരി വാര്‍ഷിക റിട്ടേണ്‍ 12 ശതമാനം എന്ന് കണക്കുകൂട്ടി പത്തുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കണമെങ്കില്‍ പ്രതിമാസം എസ്ഐപിയില്‍ 43,471 രൂപ വീതം നിക്ഷേപിക്കണം. എസ്ഐപി കാല്‍ക്കുലേറ്ററിന്റെ സഹായത്തോടെയാണ് ഈ കണക്കുകൂട്ടല്‍. ഈ രീതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപമായി വരിക 52.17 ലക്ഷം രൂപയാണ്. എന്നാല്‍ വാര്‍ഷിക റിട്ടേണ്‍ നിരക്കായ 12 ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷം കൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി സമ്പാദിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. അതായത് ഒരു കോടി രൂപ.

ഇനി വാര്‍ഷിക റിട്ടേണ്‍ നിരക്ക് അല്‍പ്പം കുറഞ്ഞ് 11 ശതമാനമാണെന്ന് കരുതുക. അപ്പോള്‍ പത്തുവര്‍ഷം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കാന്‍ 46,083 രൂപ പ്രതിമാസം എസ്ഐപി നിക്ഷേപത്തിനായി മാറ്റിവെയ്ക്കേണ്ടി വരും. വാര്‍ഷിക റിട്ടേണ്‍ നിരക്ക് എട്ടു ശതമാനമാക്കി കുറച്ച് കണക്കുകൂട്ടിയാല്‍ പത്തുവര്‍ഷത്തേയ്ക്ക് പ്രതിമാസം 54,661 രൂപ വീതം നിക്ഷേപിക്കേണ്ടി വരും.

Want to accumulate 1 crore by 2035?, Start investing this sum in your mutual fund SIP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

SCROLL FOR NEXT